KeralaNews

തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; വിദഗ്ധ സമിതിയുടെ അംഗീകാരം, ദേവസ്വം ബോർഡിനെ അറിയിച്ചു

തന്ത്രി കണ്ഠരര് രാജീവരർക്ക് പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയോഗിച്ചേക്കും. ബ്രഹ്മദത്തന് തന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് വിദഗ്ധ സമിതി അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റുമായി ചർച്ചകൾക്ക് ശേഷമാണ് സമിതി ഇക്കാര്യം അറിയിച്ചത്.

താന്ത്രിക വിദ്യയിൽ ബ്രഹ്മദത്തന് പരിഞ്ജാനമുണ്ടെന്ന വിലയിലുത്തലിനെ തുടർന്നാണിത്. ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ സമിതി ബ്രഹ്മദത്തനുമായി സംസാരിക്കും. ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.തനിക്കുള്ള ആരോഗ്യ പ്രശ്നങ്ങൾമൂലം പകരം താന്ത്രികസ്ഥാനം മകന് നൽകണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു.

ചിങ്ങം മുതൽ കർക്കടകമാസം വരെ താഴമൺ മഠത്തിലെ രണ്ട് കുടുംബങ്ങൾ ടേൺ അടിസ്ഥാനത്തിലാണ് ശബരിമലയിലെ താന്ത്രിക കർമ്മങ്ങൾ നിർവഹിക്കുന്നത്.മുതിർന്ന തന്ത്രി കണ്ഠരര് മോഹനരുടെ മകൻ കണ്ഠരര് മഹേഷ് മോഹനരാണ് ഇപ്പോൾ തന്ത്രി. അദ്ദേഹത്തിന്റെ കാലാവധി ആഗസ്റ്റ് 2ന് നിറപുത്തരി പൂജകളോടെ അവസാനിക്കും. ഹൈക്കോടതി അനുകൂല തീരുമാനമെടുത്താൽ ചിങ്ങമാസ പൂജകൾക്കായി നടതുറക്കുന്ന ആഗസ്റ്റ് 16 മുതൽ കണ്ഠരര് ബ്രഹ്മദത്തനാകും തന്ത്രി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button