KeralaNews

പ്രധാനമന്ത്രി ജടായുപാറയിലേക്ക്, ആദ്യം കേന്ദ്ര ടൂറിസം മന്ത്രി എത്തും പിന്നീട് മോദിയെത്തും

പ്രധാനമന്ത്രി കൊല്ലം ജടായുപാറയിലേക്ക്. ആദ്യം കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത് ജടായു പാറയിൽ എത്തുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു. രാജീവ്‌ അഞ്ചലും കേന്ദ്രമന്ത്രിയുമായി യോഗം നടന്നു. ഡൽഹി ബിനാലെയിൽ ജടായുവിന്റെ പങ്കാളിത്തം വേണമെന്ന് അറിയിച്ചിട്ടുണ്ട്. അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ബിജെപിയിൽ നിന്ന് പത്മജ വേണു​ഗോപാൽ രാജിവെച്ച സംഭവത്തിലും കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മറുപടി പറയേണ്ടയാൾ താനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നത്. ഷുക്കൂർ വധക്കേസിൽ പി ജയരാജനെ ഉൾപ്പടെ വെറുതെ വിട്ടത് സങ്കടകരമായ കാര്യമാണ്. പ്രതികൾക്ക് കുടുംബത്തിന്റെ ശാപം ഏൽക്കാതിരിക്കട്ടെയെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button