KeralaNews

എൽപിഎസ്ടി സമരം: സമരക്കാരുടെ ആവശ്യത്തിന് മന്ത്രിസഭയില്‍ എതിര്‍പ്പ്, സാമ്പത്തിക ബാധ്യതയെന്ന് ധനവകുപ്പ്

അധ്യാപക-വിദ്യാ‍ർത്ഥി അനുപാതം കുറയ്ക്കണമെന്ന എൽപിഎസ്ടി സമരക്കാരുടെ നി‍ർദ്ദേശത്തിന് മന്ത്രിസഭയിൽ എതി‍ർപ്പ്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് നിർദ്ദേശത്തെ എതിർത്തത്. ഉദ്യോഗാർത്ഥികൾ മുന്നോട്ടുവെച്ച ബദൽ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. അടുത്തയാഴ്ചയിലെ ചർച്ചയിൽ നിലപാടറിയും വരെ സമരം തുടരുമെന്ന് ഉദ്യോഗാ‍ർത്ഥികൾ വ്യക്തമാക്കി.

അധ്യാപക വിദ്യാർത്ഥി അനുപാതം 1:25 ആക്കണമെന്ന സമരക്കാരുടെ ആവശ്യം മന്ത്രിസഭ അംഗീകരിച്ചില്ല. നിർദ്ദേശം നടപ്പിലാക്കിയാൽ ഒരു വർഷം സംസ്ഥാനത്തിനുണ്ടാകുന്നത് 45 കോടിയുടെ അധിക ബാധ്യതയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് നിർദ്ദേശത്തെ എതിർത്തത്. എന്നാൽ, ആവശ്യത്തിൽ നിന്ന് ഉദ്യോഗാ‍ത്ഥികൾ പിന്നോട്ട് പോയില്ല. അനുപാതം കുറയ്ക്കാനാകില്ല എന്ന് സ‍ർക്കാരും നിലപാട് കടുപ്പിച്ചു. വളർമതിയുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും ഫോ‍ർമുല ഫലിച്ചില്ല. അനുപാതം കുറയ്ക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ മന്ത്രി ച‍ർച്ചയിൽ നിരത്തി. ഇതോടെ സമരക്കാ‍ർ പുതിയ ഉപാധികൾ മുന്നോട്ട് വെച്ചു. റേഷ്യോ കുറച്ചില്ലെങ്കിൽ റിട്ടയർമെൻ്റ് ഒഴിവുകൾ റാങ്ക് ലിസ്റ്റിൽ നിന്ന് നടത്തണം എന്നാണ് സമരക്കാരുടെ ആവശ്യം.

ഉദ്യോഗാ‍ർത്ഥികൾ മുന്നോട്ട് വെച്ച ഉപാധികൾ മുഖ്യമന്ത്രിയുമായി ച‍ർച്ച ചെയ്യും. ശേഷം ഉദ്യോഗാർത്ഥികളുമായി വിദ്യാഭ്യാസ മന്ത്രി ച‍ർച്ച നടത്തും. സ‍ക്കാ‍ർ അംഗീകരിച്ച നാല് കാര്യങ്ങളിൽ ഉത്തരവിറക്കുന്നതും ചർച്ചയ്ക്ക് ശേഷമാകും. സർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടാകും വരെ നരാഹാരം തുടരുമെന്ന് സമരസമിതി സെക്രട്ടറി വളർമതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button