വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: നെടുമങ്ങാട് പോലീസിന് വീഴ്ച പറ്റിയതായി ആരോപണം
തിരുവനന്തപുരം : വെഞ്ഞാറമൂട് ഉണ്ടായ അതിക്രൂരമായ നരഹത്യകേസിൽ തിരുവനന്തപുരം റൂറൽ പോലീസിന് വീഴ്ച പറ്റിയതായി ആരോപണം. വെഞ്ഞാറമൂട് പോലീസിൽ പ്രതിയായ അഫാൻ കീഴടങ്ങിയത് മുതലാണ് അന്വേഷണം ആരംഭിക്കുന്നത്. എന്നാൽ യുവാവായ പ്രതി ലഹരിക്ക് അടിമയാണ് എന്ന് വെഞ്ഞാറമൂട് പോലീസ് സംശയിച്ചതിനൊപ്പം ആരെയൊക്കെ വെട്ടിക്കൊലപ്പെടുത്തി എന്ന് രേഖപ്പെടുത്തുകയും അതാത് പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം റൂറൽ എസ്പിയെയും വിവരം അറിയിച്ചു.
ഉടൻതന്നെ വെഞ്ഞാറമൂട് പോലീസ് ആംബുലൻസുമായി പേരുമലയുള്ള അഫാന്റെ വീട്ടിലെത്തി ഗുരുതരമായി പരിക്കേറ്റ അഫാന്റെ മാതാവിനെയും സഹോദരനെയും പ്രതിയുടെ കാമുകിയായ പെൺകുട്ടിയെയുംആശുപത്രിയിൽ എത്തിക്കുകയും മരണമടഞ്ഞവരെ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ ഗുരുതരമായി പരിക്കേറ്റ പ്രതിയുടെ മാതാവു ഷമി വെഞ്ഞാറമൂട് പോലീസിന്റെ ഇടപെടലിനാൽ രക്ഷിക്കാനായി. എന്നാൽ എസ്എൽപുരത്ത് മരിച്ച പ്രതിയുടെ പിതാവിന്റെ ജേഷ്ഠനും ഭാര്യയുടെയും മൃതദേഹം ഇന്ന് രാവിലെയാണ് മേൽ നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
മൂന്നു സ്റ്റേഷനുകളിലാണ് പ്രതി കുറ്റകൃത്യം നിർവഹിച്ചത്. പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് വയോധികയായ പ്രതിയുടെ അമ്മൂമ്മ കൊല്ലപ്പെട്ടത്. അപ്പോൾ തന്നെ പോലീസ് എത്തി നടപടികൾ സ്വീകരിച്ചപ്പോൾ എസ് എൽ പുരത്തു കൊല ചെയ്യപ്പെട്ട പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ പിതാവിന്റെ ജേഷ്ഠന്റെയും ഭാര്യയെയും
ആശുപത്രിയിൽ എത്തിക്കാതെ നെടുമങ്ങാട് അവരുടെ മരണം സ്ഥിരീകരിക്കാൻ ആണ് ശ്രമിച്ചത് എന്ന ആക്ഷേപമാണ് ഉയരുന്നത് ‘ഡോക്ടറെ കൊണ്ടുവന്നു മരണം സ്ഥിരീകരിക്കുന്നതിന് ശ്രമിക്കാതെ അടിയന്തരമായ ആശുപത്രിയിൽ എത്തിച്ചുരുന്നുവെങ്കിൽ ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവ സ്ഥലത്ത് എത്തിയ പേലീസ് മണിക്കുകളോളം ഡോക്ടറെകത്ത് നിന്നത് വലിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. നിരുത്തരവാദമായ പ്രവർത്തി നടത്തിയ പോലീസിനെതിരെവരും മണിക്കുകളിൽ പ്രതിക്ഷേധം ശക്തിപ്പെടാനാണ് സാധ്യത.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നാലേ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുവരുടെയും മരണം സംബന്ധിച്ച് വിശദാംശങ്ങൾ പോലീസിനെതിരെ പരിശോധനയിൽ തെളിഞ്ഞാൽ നെടുമങ്ങാട് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്കെതിരെയും ഡിവൈഎസ്പിക്ക് എതിരെയും റൂറൽ എസ് പിക്കെതിരെയും നടപടി വരാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.