KeralaNews

നിയമസഭാ തെരഞ്ഞെടുപ്പ് ; വി ഡി സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ രാവിലെ 11 മണിയോടെയാകും പത്രികാ സമര്‍പ്പണം. വി ഡി സതീശൻ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകുന്നത് പ്ലാച്ചിമട സമരസമിതി നേതാക്കളാണ്.

അടുത്തിടെ പ്ലാച്ചിമടയിലെത്തി പ്രതിപക്ഷ നേതാവ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു പറവൂരിൽ ആദ്യമായി വി ഡി സതീശൻ പറവൂരിൽ മത്സരിക്കാനെത്തിയത്. ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയിലെ പി രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ 2001 പി രാജുവിനെ തന്നെ തോൽപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. അവസാനം പ്രഖ്യാപിക്കപ്പെട്ട മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നൽകും. നാളെയാണ് സൂക്ഷ്മ പരിശോധന. ഏപ്രിൽ 9 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുൻപ് 15, പരസ്യ പ്രചാരണ ദിവസങ്ങൾ മാത്രമാണ് ഇനി സ്ഥാനാർത്ഥികൾക്ക് മുന്നിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button