Latest Malayalam News

  • Literature

    മതിയാകുന്നേയില്ല

    മതിയാകുന്നേയില്ല പി.എസ്. ഉണ്ണികൃഷ്‌ണൻ ചില പുസ്‌തകങ്ങൾക്ക് നമ്മളോട് ചിലത് സംസാരിക്കാനുണ്ടാകും. കവലയിലിരുന്ന് കവിതയും ജീവിതവും രാഷ്ട്രീയവും പറഞ്ഞ് പരസ്‌പരം നിറയുമ്പോലൊരു നിറയൽ ആ വായന സാധ്യമാക്കും. അത്തരത്തിൽ ഉള്ളുനിറയ്ക്കുന്ന പുസ്‌തകമാണ് മതിയാകുന്നേയില്ല. സ്നേഹത്താലൊരു തൊടൽ,ആർദ്രമായൊരു സ്‌പർശം, അരുമയായൊരു തലോടൽ ഈ കവിതകളിലൂടെ നമുക്ക് അനുഭവിക്കാനാവും. അനുഭവിക്കാവുന്ന വാക്കുകളും അകം തൊടുന്ന ആശയങ്ങളും കൊണ്ട് ഇതെന്നെ ഞാനറിയാതെ നിറച്ചുവെന്ന് വായനയ്ക്കുശേഷം നിങ്ങൾക്ക് ഉറപ്പിക്കാനാവും തീർച്ച, കവിത തൊട്ടപോൽ മറ്റാരാണ് നമ്മെ തൊട്ടിട്ടുള്ളത്, ഈ കവിതകളുടെ തൊട്ടുതൊട്ടാറ്റിൽ നിങ്ങൾക്ക് മതിയാവുകയേയില്ല…

    Read More »
  • Literature

    അറിയപ്പെടാത്ത അനന്തപുരി

    അറിയപ്പെടാത്ത അനന്തപുരി ചരിത്രവും രാജഭക്തിയും മിത്തുകളും വീരകഥകളും ഇഴചേരുന്ന അനന്തപുരിയുടെ അറിയപ്പെടാത്ത, രസകരങ്ങളായ കഥകൾ ചികഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ചരിത്രകാരനായ ഡോ.എം.ജി. ശശിഭൂഷൺ അറിയപ്പെടാത്ത അനന്തപുരി – ഒരർത്ഥത്തിൽ തിരുവനന്തപുരത്തിൻ്റെ ബദൽചരിത്രം കൂടിയാവുന്നു ഇത്. ആധികാരികവും സമഗ്രവുമാണ് ഇതിലെ നിരീക്ഷണങ്ങൾ

    Read More »
  • Literature

    ഏകാന്ത ഗന്ധങ്ങൾ

    ” അനുഭവ തീച്ചൂളയിൽ സ്ഫുടം ചെയ്ത വാക്കുകൾക്കൊണ്ട് ജീവിതാസക്തികളുടെ ഉച്ചിയിൽ ശമനതാളം പണിയുന്നു ശ്രീ. ശ്രീകണ്ഠൻ കരിക്കകത്തിൻ്റെ ‘ഏകാന്ത ഗന്ധങ്ങൾ’ എന്ന പുസ്തകം. നിദ്രയുടെ ആലസ്യത്തിൽ നിന്നും പ്രതീക്ഷകളുടെ പുത്തൻ ഉണർവ്വിലേക്കു നയിക്കുന്ന ജീവിതക്കുറിപ്പുകളാണ് ഓരോ അധ്യായവും. .തിരക്കിട്ട ജീവിതയാത്രയിൽ നിത്യവും കാണുന്ന കാഴ്ചകൾക്ക് അക്ഷരരൂപം തീർക്കുകയാണ് അദ്ദേഹം. മനുഷ്യജീവിതങ്ങൾ വായിച്ചെടുക്കുക എന്നത്, ഒരു നോവൽ വായനപോലെ എളുപ്പമല്ല. നിരന്തരമായ നിരീക്ഷണങ്ങൾ കൊണ്ടും, അനുഭവങ്ങളുടെ ചൂളയിൽ ചുട്ടെടുത്തും, തെറ്റിയും തിരുത്തിയും ,അനവധി തവണ മനനം ചെയ്തും സ്വായത്തമാക്കുന്നതാണ് ആ വിദ്യ.മാത്രമല്ല, ഒരോ കുറിപ്പുകളും വ്യത്യസ്ഥവും…

    Read More »
  • Face to FaceRenowned storyteller Shantha Thulasidharan

    പ്രശസ്ത കഥാകാരി ശാന്ത തുളസീധരൻ സംസാരിക്കുന്നു

    പുതിയ കാലത്തെ ഭയാശങ്കകളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പ്രശസ്ത കഥാകാരി ശാന്ത തുളസീധരൻ കേരളശബ്ദം പ്രതിനിധിയോട് സംസാരിക്കുന്നു  അദ്ധ്യാപിക ,എഴുത്തുകാരി ,വീട്ടമ്മ എന്നീ  നിലകളിൽ  വളരെ കൃത്യതയോടെ  പ്രവർത്തിച്ചുവരുന്ന ഒരാളെന്ന നിലയിൽ  വർത്തമാനകാലത്തെ എങ്ങനെ വിലയിരുത്തുന്നു ?               കാലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പ്രധാന സംഭവത്തിന്  മുൻപും പിമ്പുമായുള്ള സമയത്തെയാണല്ലോ .അത് ദിവസങ്ങളോ  മാസങ്ങളോ അല്ല ,അതിലും കൂടുതലുള്ള സമയദൈർഘ്യമാണ് ഉദാ; കോറോണകാലം . ഏതാണ്ട് രണ്ടു വര്ഷത്തിലേറെയുണ്ടായിരുന്ന   സമയമാണ് .അതുപോലെ രണ്ടാം ലോകമഹായുദ്ധകാലം . അവിടെ 1939 മുതൽ 1945 …

    Read More »
  • News

    കാഥികനും നാടക പ്രവര്‍ത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു

    തിരുവനന്തപുരം: കാഥികനും നാടക പ്രവര്‍ത്തകനും നടനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. 73 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. പൊതുദര്‍ശനവും സംസ്കാര ചടങ്ങും ചൊവ്വാഴ്ചയാണ് തീരുമാനിച്ചിട്ടുള്ളത്. കഥാപ്രസംഗ രംഗത്ത് അര നൂറ്റാണ്ട് നീണ്ട ചരിത്രമാണ് അയിലം ഉണ്ണികൃഷ്ണനുള്ളത്. 1952 ല്‍ വര്‍ക്കല എസ്എന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് കഥാപ്രസംഗരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പതിനായിരത്തോളം വേദികളിലായി നാല്‍പ്പതില്‍പരം കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് കൃഷ്ണാ നീ ഉണ്ടായിരുന്നെങ്കില്‍, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരുദേവന്‍, മഹാത്മാ അയ്യങ്കാളി, ഭീമസേനന്‍ തുടങ്ങിയവ പ്രധാന കഥാപ്രസംഗങ്ങളാണ്.

    Read More »
  • Health

    ജീവിതശൈലീരോഗങ്ങൾ ഒരു ലഘു അവലോകനം..

    തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണിവ. ഇംഗ്ലീഷിൽ ലൈഫ് സ്റ്റൈൽ ഡിസീസസ് എന്നറിയപ്പെടുന്നു. ഇവയിൽ പലതും മാരക രോഗങ്ങളാണ്. ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനും ശരീരത്തിനുള്ള പ്രതിരോധശേഷിയെ തെറ്റായ ജീവിത ശൈലി നശിപ്പിക്കുന്നു. ജീവിത ശൈലീരോഗങ്ങൾ ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നത് വ്യാപകമാവുകയാണ്. ജീവിതചര്യയിലുള്ള മാറ്റംമൂലം ശരീരം പല തരത്തിലുള്ള രോഗങ്ങൾക്കും അടിമപ്പെടുകയാണ്. ഇങ്ങനെയുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ് പ്രമേഹം, കൊളസ്ട്രോൾ ആധിക്യം, രക്തസമ്മർദം, അമിതഭാരം, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം, അൽഷിമേഴ്‌സ്, പിസിഓഡി, സിഓപിഡി, കരൾ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവ. ചിലപ്പോൾ വന്ധ്യത…

    Read More »
  • News

    ഉച്ചനീചത്വങ്ങൾക്കെതിരെ അടരാടുന്നതിൽ മാധ്യമങ്ങളുടെ പങ്ക് തുറന്നു കാട്ടുന്ന പുസ്തകം – വി.എൻ.വാസവൻ

    ഉച്ചനീചത്വങ്ങൾക്കെതിരെ അടരാടുന്നതിൽ മാധ്യമങ്ങളുടെ പങ്ക് തുറന്നു കാട്ടുന്നതാണ്ഡോ.എം.വി.തോമസിൻ്റെ പുസ്തകമെന്ന് മന്ത്രി വി.എൻ.വാസവൻ ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ അടരാടുന്നതിൽ മാധ്യമങ്ങൾ എത്ര പങ്ക് വഹിച്ചു എന്ന് ആധികാരികമായി വിശദീകരിക്കുന്നതാണ് ഡോ.എം.വി.തോമസിന്റെ പുസ്തകമെന്ന് സഹകരണ – ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. പൊതുവിൽ കുറേ വിവരങ്ങൾ തരിക മാത്രമല്ല അതത് കാലഘട്ടങ്ങളിൽ ജ്ഞാനോത്പാദനരംഗത്തും സാമൂഹികമായും പത്രങ്ങൾ എങ്ങനെ സ്വാധീനിച്ചു എന്നതും ‘അച്ചടിയും പത്രപ്രവർത്തനവും കേരളത്തിൽ’ എന്ന പുസ്തകം വിശദീകരിക്കുന്നുണ്ട്. രചനാവൈഭവത്തിലും ആശയവ്യക്തതയിലും പുസ്തകം മികച്ചുനിൽക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ഡോ.എം.വി.…

    Read More »
  • News

    നേട്ടങ്ങളുടെ നെറുകയ്യിൽ സുനിത വില്യംസ്

    ഇതാണ് നമ്മുടെ കുഴപ്പം സുനിതാ വില്യംസ് എന്ന ധീര വനിത ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ ആരോഗ്യപരമായി നേരിടുന്ന വിഷയങ്ങളെ കുറിച്ചു മാത്രമാണ് നമ്മള്‍ മലയാളികള്‍ ചര്‍ച്ച ചെയ്യുന്നത്. ഇതൊക്കെ നേരിടാനും,മറികടക്കാനും വേണ്ട ഒരുക്കങ്ങള്‍ നാസ നടത്തിയിട്ടില്ലെന്നാണോ നമ്മള്‍ കരുതുന്നത്. സ്‌പേസിലേയ്ക്കു പോകുമ്പോള്‍ വരാവുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെ കുറിച്ചും,അപകടങ്ങളെ കുറിച്ചും മനസിലാക്കിയിട്ട് തന്നെയാണ് സുനിതാ വില്യംസ് ഈ ഒരു ദൗത്യം ഏറ്റെടുത്തത്. നമ്മളിവിടെ ചര്‍ച്ച ചെയ്യേണ്ടത് സുനിത വില്യംസ് നേടിയ ചരിത്ര നേട്ടങ്ങളെ കുറിച്ചാണ്.മാനവരാശിക്കും ഭാവിലെ ബഹിരാകാശ ഗവേഷണത്തിനും ഉപകാരപ്രദമായ ഒരുപാട് നേട്ടങ്ങള്‍ ഈ യാത്രയില്‍ ഉണ്ടായിട്ടുണ്ട്. മൈക്രോ ഗ്രാവിറ്റിയില്‍ മാത്രം നടത്താന്‍ പറ്റുന്ന ചില പരീക്ഷണങ്ങള്‍ ഉണ്ട്.അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബഹിരാകാശ നടത്തമാണ്.…

    Read More »
  • Business

    ശനിയാഴ്ച മുതല്‍ നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

    24,25 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ഇതോടെ 22 മുതല്‍ തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. 22 നാലാം ശനിയാഴ്ചയും 23 ഞായറാഴ്ചയുമാണ്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഹ്വാന പ്രകാരമാണ് പണിമുടക്ക്. ബാങ്കിങ് മേഖലയിലെ ഒന്‍പത് ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയാണിത്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അറിയിച്ചു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാര്‍-താല്‍ക്കാലിസ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക,…

    Read More »
  • Cinema

    കൗതുകങ്ങളും ദുരുഹതകളുമായി സംശയം എത്തുന്നു

    സസ്പെൻസുകളുമായിസംശയംഎത്തുന്നു……………………………..ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം(One doubt.Unlimited fun.Endless confusion.)എന്ന ടാഗ് ലൈനോടെ ഒരു ചിത്രമെത്തുന്നു.സംശയംഈ ടാഗ് ലൈൻ തന്നെ ഏറെ കൗതുകം പകരുന്നു.മുഴുനീള ഫാമിലി എൻ്റർടൈനർ ആയി അവതരിപ്പിക്കുന്ന ഈ ചിത്രം രാജേഷ് രവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.ബിജു മേനോൻ, ഷറഫുദ്ദീൻ,പാർവ്വതി തെരുവോത്ത് എന്നിവർ അഭിനയിച്ച്, മികച്ച അഭിപ്രായവും,, വിജയവും നേടിയ ആർക്കറിയാം എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തുകൂടിയാണ് രാജേഷ് രവി. കഥയിലും, അഭിനേതാക്കളിലും അണിയറ പ്രവർത്തകരിലു മൊക്കെ വലിയ സസ്പെൻസ് നിലനിർത്തിക്കൊ ണ്ടാണ് ചിത്രത്തിൻ്റെ ആദ്യ അപ്ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്.…

    Read More »
Back to top button