kerala
-
Kerala
ബിജെപി വിട്ട് നടൻ ദേവൻ ടിവികെയിലേക്ക്; കേരള അധ്യക്ഷ പദവി ലഭിച്ചേക്കുമെന്ന് സൂചന
ബിജെപിയിൽ നിന്ന് രാജിവെച്ച പ്രമുഖ നടൻ ദേവൻ തമിഴക വെട്രി കഴകത്തിൽ ചേരുന്നു. പാർട്ടി അധ്യക്ഷൻ വിജയിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടിവികെയുടെ കേരള ഘടകം അധ്യക്ഷ പദവി ദേവന് ലഭിച്ചേക്കുമെന്നാണ് സൂചനകൾ. വിജയ് കേരളം സന്ദർശിക്കുമെന്നും, ആ കൂടിക്കാഴ്ചയ്ക്ക് ശേഷം വലിയ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടാകുമെന്നും ദേവൻ പറഞ്ഞു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ദേവൻ ബിജെപി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയമെന്നും, എന്നാൽ അത് തനിക്ക് പാർട്ടിയിൽ നിന്ന് നടപ്പാക്കാൻ കഴിയുന്നില്ലെന്നും…
Read More » -
News
വഖഫിൽ പിണറായിക്ക് പുകഴ്ത്തല്‍, സര്‍ക്കാരിന് വിമര്‍ശനം; സിപിഎം പരിപാടിയില്‍ ഉമര്‍ ഫൈസി മുക്കം
സര്‍ക്കാരിന് എതിരായ സിപിഎം സെമിനാറില്‍ പങ്കെടുത്ത് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ എന്ന വിഷയത്തിലെ സെമിനാറിലാണ് ഉമര്‍ ഫൈസി മുക്കം പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്. വഖഫ് വിഷയത്തില്‍ ഷോണ്‍ ജോര്‍ജിനെ പിന്തുണച്ചുകൊണ്ടാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചതെന്ന് ഉമര്‍ ഫൈസി പറഞ്ഞു. വേണമെങ്കില്‍ രണ്ട് ആര്‍എസ്എസുകാരെ തന്നെ വെക്കാം എന്ന നിലപാട് ആണ് സര്‍ക്കാര്‍…
Read More » -
News
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി; ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും ചർച്ചയാക്കാൻ ബിജെപി തയ്യാറെടുക്കുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബിൽ പാസാക്കുന്നത് അജണ്ടയാക്കാനാണ് സർക്കാർ നീക്കം നടത്തുന്നത് എന്നാണ് സൂചന. ഒരുപക്ഷേ ബിൽ പാസായില്ലെങ്കിൽ പോലും, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ എല്ലാം ഒരുമിച്ചാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 2029-ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 22 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി ഒരേസമയം നടത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഉത്തർപ്രദേശ് അടക്കമുള്ള പ്രധാന സംസ്ഥാനങ്ങളിൽ ബിജെപി വീണ്ടും അധികാരത്തിൽ തിരിച്ചെത്തുകയാണെങ്കിൽ, അവിടെയും 2029-ൽ തന്നെ…
Read More » -
Business
സ്വർണവിലയിൽ വീണ്ടും വലിയ വർദ്ധനവ്; നാലുദിവസം കൊണ്ട് പവന് കൂടിയത് 6000 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ വർദ്ധനവ്. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,600 രൂപയായി വർദ്ധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,950 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണവില വലിയ രീതിയിൽ ഉയർന്നതിന് പിന്നാലെയാണ് കേരളത്തിലും സ്വർണവില കൂടിയത്. നാലുദിവസം കൊണ്ട് 6000 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഡോളർ ദുർബലമായതും അമേരിക്കൻ ട്രഷറി ദീർഘകാല സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവുമാണ് സ്വർണവില പെട്ടെന്ന് വലിയ തോതിൽ ഉയരാനുള്ള…
Read More » -
News
സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതല്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികൾക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും. രാത്രിയും ഒരു സ്പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പൂർണമായി പദ്ധതി നടപ്പാക്കാണ് തീരുമാനം. എജിഎച്ച്എസ് ഡോ.…
Read More » -
News
ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള സ്വർണത്തിന്‍റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണം, മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം സെക്രട്ടറി
ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യം തിട്ടപ്പെടുത്താൻ സർക്കാർ നടപടി തുടങ്ങി. ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം, മന്ത്രി കെ. മുരളീധരന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. സ്വർണം വാങ്ങുമ്പോഴും സ്ട്രോങ് റൂമിലേക്ക് മാറ്റുമ്പോഴും ഡിജിറ്റൽ തെളിവുകൾ നിർബന്ധമാക്കണമെന്നും എല്ലാ ദേവസ്വങ്ങളിലും ഡിജിറ്റൽ സംവിധാനം നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ക്ഷേത്രമുതലുകളിൽ സ്വർണം പൂശുന്നതിനും പൊതിയുന്നതിനും പുതിയ മാർഗരേഖ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു, നിലവിൽ ഉള്ള ലോഹത്തിന്‍റെ അളവ്, തൂക്കം, പഴക്കം എന്നിവ ഡിജിറ്റിലെസ് ചെയ്യണമെന്നും…
Read More » -
News
MBBS വിദ്യാർത്ഥികൾക്ക് ആശ്വാസം; കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി
എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി. പ്രവേശന നടപടികള്‍ 28 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് നീട്ടിയിരിക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് പ്രകാരം വിദ്യാര്‍ത്ഥികള്‍ 23 നും 28നും ഇടയില്‍ പ്രവേശനം നേടണമായിരുന്നു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇപ്പോൾ പ്രവേശന തീയതി നീട്ടുന്നതിനായുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ആവശ്യം ഉന്നയിച്ച് ആരോഗ്യമന്ത്രി കേന്ദ്രത്തിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. എൻട്രൻസ് കമ്മീഷണർ നേരത്തെ ഇറക്കിയ വിജ്ഞാപന പ്രകാരം ആഗസ്റ്റ് 28 വരെയായിരുന്നു പ്രവേശന തീയതി. അഡ്മിഷന്‍ എടുക്കേണ്ട ആറു ദിവസത്തിൽ ബാങ്ക് പ്രവര്‍ത്തി…
Read More » -
News
‘കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരിഗണനയിലില്ല’; മുഖ്യമന്ത്രി
കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണ്. ക്ഷേമ പെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യും.
Read More » -
News
വീണ ടിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി ഇഡി
സിഎംആർഎൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ഡയറിയിൽ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ലേക്കർ ഇന്ത്യ, സൊളാസ് കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും പരിശോധന തുടരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വീണയ്ക്ക് അടുത്ത ആഴ്ച നോട്ടീസ് അയക്കുമെന്നാണ് സൂചന. വീണ ഉപയോഗിച്ച സിം കാർഡ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. മാസപ്പടിക്കേസിൽ വീണ ടിയെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ കയ്യെഴുത്ത് രേഖകളിൽ നിന്നാണ് ഇഡിക്ക് പണമിടപാടിൻ്റെ നിർണായക വിവരങ്ങൾ ലഭിച്ചത്. 20 കോടി…
Read More » -
News
വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കൽ; ജോൺ ബ്രിട്ടാസ് എം പി
വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടിയെ ചോദ്യം ചെയ്യാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. വീണയ്‌ക്കെതിരായ ഇ ഡി അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയിൽ ഇ ഡി അന്വേഷണം നടന്നോയെന്നും അദ്ദേഹം ചോദിച്ചു. സിഎംആര്‍എല്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം കൊടുത്തു. അതില്‍ അന്വേഷണം നടന്നോ. മുഹമ്മദ് റിയാസിനെതിരായ ആരോപണങ്ങളും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. പി എം…
Read More »