kerala
-
News
മയക്കുമരുന്നിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം: മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. പോലീസ് ആസ്ഥാനത്ത് പോയവര്‍ഷത്തിലെ കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് കേസുകളില്‍ ആദ്യ പത്തുദിവസത്തെ അന്വേഷണം നിര്‍ണായകമാണെന്ന് തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കണമെന്നും സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിയുടെ കേന്ദ്രങ്ങളാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഇതിനായി ജില്ലാതലങ്ങളില്‍ ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍…
Read More » -
Uncategorized
തലസ്ഥാനത്ത് എൻജിനീയറിംഗ് വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റുമരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് എൻജിനീയറിംഗ് വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റുമരിച്ചു. മിസോറാം സ്വദേശിയും നഗരത്തിന് സമീപത്തെ എൻജിനീയറിംഗ് കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥിയുമായ മിസോറാം സ്വദേശി വലന്റിയൻ എന്ന ഇരുപത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മിസോറാം സ്വദേശി തന്നെയായ ലംസംഗ് സ്വാലയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നുമണിയാേടെ കോളേജിന് സമീപത്തുവച്ചായിരുന്നു സംഭവം. കൂട്ടകാരായ വിദ്യാർത്ഥികൾ ഒരുമിച്ച് മദ്യപിക്കാൻ പോയെന്നും തുടർന്ന് സംഘംചേർന്ന് തർക്കത്തിലേർപ്പെടുകയും വാക്കുതർക്കത്തിനൊടുവിൽ കുത്തുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ വലന്റിയനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ…
Read More » -
News
ട്രാഫിക് നിയമലംഘനം; പൊലീസുകാർ ഉടൻ പിഴയടക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയ പൊലീസുകാരെല്ലാം വൈകാതെ പിഴ അടയ്ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി. എന്നാൽ വിഐപികള്‍ക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിൽ അമിത വേഗത്തിൽ പോയാലും റെഡ് സിഗ്നൽ മറികടന്നാലും പിഴ ഈടാക്കില്ല. പിഴയയൊടുക്കാൻ പൊലീസുകാര്‍ തയ്യാറാകുന്നില്ലെന്ന ഡിജിപിയുടെ നിര്‍ദ്ദേശം. ട്രാഫിക നിയമങ്ങള്‍ പാലിക്കേണ്ട പൊലീസുകാർ തന്നെ കൂട്ടത്തോടെ നിയമം ലംഘിക്കുന്ന നടത്തുന്ന കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഡിജിപിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൊലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനത്തിന് നാലായിരത്തലിധികം പെറ്റികളാണ് ആസ്ഥാനത്ത് എത്തിയത്. നിയമം ലംഘിച്ച പൊലീസുകാരിൽ നിന്ന്…
Read More » -
News
ടണലിൽ കുടുങ്ങിയ 8 പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം
ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. ഇന്നലെ തുരങ്ക പദ്ധതിയുടെ മുകള്‍ഭാഗം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിലാണ് എട്ട് പേര്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. ദൗത്യം അതീവ ദുഷ്കരമെന്ന് സൈന്യം അറിയിച്ചു. അപകടകാരണം മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് ഇന്നലെ ഇടിഞ്ഞത്. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ്…
Read More » -
News
സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷൻമാർ കൂടെ വേണം, നബീസുമ്മയെ വിമർശിച്ച സഖാഫിയെ പിന്തുണച്ച് കാന്തപുരം
കോഴിക്കോട് : മണാലി യാത്രാനുഭവം പങ്കുവച്ച് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ കോഴിക്കോട് നാദാപുരം സ്വദേശി നബീസുമ്മയെ വിമർശിച്ച മതപണ്ഡിതൻ ഇബ്രാഹിം സഖാഫിയെ പിന്തുണച്ച് കാന്തപുരം അബൂബക്കർ മുസലിയാർ. സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പിതാവോ ഭർത്താവോ മകനോ കൂടെ വേണമെന്ന് ഹജ്ജിന്റെ നിയമത്തിൽ വരെയുണ്ടല്ലോ. അന്യസ്ഥലത്തേക്ക് സ്ത്രീകൾ യാത്ര പോകമ്പോൾ അവർക്ക് വിശ്വസ്തത കൈവരിക്കാനുള്ള പുരുഷൻമാർ കൂടെ വേണം. ഭർത്താവ് അല്ലെങ്കിൽ മകൻ, സഹോദരൻ, പിതാവ് തുടങ്ങിയ ആളുകൾ വേണമെന്ന് ഇസ്ലാമിൽ നിയമമുണ്ട്. ആവശ്യമുണ്ടെങ്കിലേ സ്ത്രീ യാത്ര പോകേണ്ടതുള്ളൂ എന്നും കാന്തപുരം പറഞ്ഞു. സ്ത്രീകൾ യാത്ര പോകുമ്പോൾ…
Read More » -
News
കാക്കനാട്ടെ മൂന്ന് പേരുടേയും തൂങ്ങിമരണം, അമ്മ ആദ്യം തൂങ്ങി, പിന്നാലെ മനീഷ് വിജയ്‌യും ശാലിനിയും
കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും ജാര്‍ഖണ്ഡ് സ്വദേശിയുമായ മനീഷ് വിജയ്‌യുടെയും കുടുംബത്തിന്റെയും തൂങ്ങിമരണമെന്ന് സ്ഥിരീകരണം. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമ്മ ശകുന്തളയാണ് ആദ്യം തൂങ്ങിയത്. അമ്മ മരിച്ച ശേഷം മക്കളായ മനീഷും ശാലിനിയും അഴിച്ച് കട്ടിലില്‍ കിടത്തി. തുടര്‍ന്ന് ഇരുവരും തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മനീഷ് വിജയിയേയും കുടുംബത്തേയും കാക്കനാട് ഈച്ചമുക്കിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീവ് കഴിഞ്ഞിട്ടും മനീഷ് വിജയ് ഓഫീസില്‍ എത്താതായതോടെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി പരിശോധിച്ചപ്പോഴാണ് മനീഷ് വിജയിയേയും…
Read More » -
Face to Face
‘ഇപ്പോൾ മനസിലായോ എഡിറ്റിംഗ് എത്ര പ്രധാനപ്പെട്ടതാണെന്ന്’; മാർക്കോ ട്രോളുകളിൽ ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഒടിടി റിലീസിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായ സിനിമയിലെ ഒരു ഡിലീറ്റഡ് സീൻ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. റിയാസ് ഖാൻ ഉൾപ്പെടുന്ന ആ രംഗങ്ങൾക്ക് ചില കോണുകളിൽ ട്രോളുകൾ വന്നിരുന്നു. മൂന്നു മിനിറ്റിലേറെ ദൈർഘ്യമുള്ള രംഗങ്ങൾ സിനിമയ്ക്ക് അനുയോജ്യമായിരുന്നില്ല എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ഇപ്പോൾ ആ ഡിലീറ്റഡ് സീനുമായി ബന്ധപ്പെട്ടുള്ള ട്രോളുകളിൽ പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാർക്കോയിലെ ഡിലീറ്റഡ് സീനിന്റെ ട്രോളുകളെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന്റെ ചോദ്യത്തിന് ‘ഇപ്പോൾ മനസിലായോ എഡിറ്റിംഗ് എത്ര…
Read More » -
News
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തില്‍ മറുപടിയുമായി ബിനോയ് വിശ്വം
മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തില്‍ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രമേശ് മാന്തിയാല്‍ അതില്‍ കൊത്താന്‍ തന്നെ കിട്ടില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ഇതിലൊന്നും പ്രകോപനം ഉണ്ടാകില്ല. ഒരുമിച്ച് നേതാക്കള്‍ക്ക് വേദി പങ്കിടാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. ബ്രൂവറി വിഷയത്തിലാണ് ബിനോയ് വിശ്വത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ‘ബിനോയ് വിശ്വം പറയുന്നതൊന്നും നിങ്ങള്‍ കണക്കിലെടുക്കേണ്ടതില്ല. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നയാളാണ് ബിനോയ് വിശ്വം. എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണ കമ്പനിക്കെതിരെ…
Read More » -
Face to Face
ബാല ബലാത്സംഗത്തിനിരയാക്കി, പീഡനത്തിന് പിന്നാലെതാൻ ആത്മഹത്യക്ക്ശ്രമിച്ചു;ആരോപണവുമായി എലിസബത്ത്
തിരുവനന്തപുരം : നടൻ ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി ഡോ,എലിസബത്ത് ഉദയൻ. ബാല തന്നെ ബലാത്സംഗം ചെയ്തെന്നും ബെഡ്റൂം രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും എലിസബത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എലിസബത്ത് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന മോശം കമന്റുകളുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചു കൊണ്ട് ഫേസ്ബുക്ക് റീലായാണ് എലിസബത്ത് ആരോപണങ്ങൾ ഉന്നയിച്ചത്. തന്നെ ബാല പീഡിപ്പിച്ചതായി പുതിയ കുറിപ്പിലും എലിസബത്ത് പറയുന്നു. ഇതിന് പിന്നാലെ താൻ ആത്മഹത്യക്ക് ശ്രമിച്ചെന്നും അവർ വെളിപ്പെടുത്തി. ബാലയുടെ കരൾ…
Read More » -
Face to Face
ആരാധകര്‍ കാത്തിരുന്ന ദിവസം, മോഹൻലാല്‍ മമ്മൂട്ടി ഇനി അവര്‍ ഒന്നിച്ച് ആരാധകര്‍ ആവേശത്തില്‍
മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പ്രൊജക്റ്റ്. എംഎംഎംഎൻ എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്. കൊളംബോയിലായിരുന്നു സ്വപ്‍ന ചിത്രത്തിന്റെ തുടക്കം. മമ്മൂട്ടിക്കൊപ്പം മോഹൻലാലും കൊളംബോയില്‍ എത്തിയിരുന്നു. എംഎംഎംഎന്നിന്റെ ദില്ലി ഷെഡ്യൂളില്‍ ഒടുവില്‍ മോഹൻലാല്‍ ജോയിൻ ചെയ്‍തു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ് വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹേഷ് നാരായണൻ സംവിധായകനായിട്ടുള്ള ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്സ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്‍ക്കാണ് വിറ്റുപോയത് എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ്…
Read More »