kerala

  • News

    മാറനല്ലൂരില്‍ വീട്ടുകാര്‍ പുറത്ത് പോയ തക്കം നോക്കി 10 പവന്‍ കള്ളന്‍ കൊണ്ടുപോയി

    മലയിന്‍കീഴ്: ഊരൂട്ടമ്പലം പെരുമുള്ളൂര്‍, ഇടത്തറ ക്ഷേത്രത്തിന് സമീപം  രതീഷിന്റെ അനസ്വരം വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം മോഷ്ടാവ് കവര്‍ന്നു. ശനിയാഴ്ച വൈകിട്ട് 6.30 തോടെ രതീഷും ഭാര്യ ശ്രീലക്ഷ്മിയും രണ്ടു മക്കളുമായി ശംഖുംമുഖത്തേക്ക് പോയശേഷം രാത്രി 11 ന് വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതിലുകള്‍ തകര്‍ത്തിരിക്കുന്നത് കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കമ്മലും വളയും മോതിരങ്ങളുമടങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ബാഗിലാക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്നത് നഷ്ടപ്പെട്ടതായി കണ്ടെത്തി. വീടിന്റെ പുറക് വശത്തെ വാതിലുകള്‍ തകര്‍ത്താണ്  കള്ളന്‍ അകത്ത് കയറിയിരിക്കുന്നത്. കിടപ്പ് മുറിയിലും മറ്റും അലമാരയിലെ വസ്ത്രങ്ങളും സാധനങ്ങളും…

    Read More »
  • News

    അപകടത്തില്‍പ്പെട്ടവരുമായി പോയ കാറിടിച്ച്
    ബൈക്ക് യാത്രികയായ യുവതി മരിച്ചു

    കൊല്ലം: അപകടത്തില്‍പ്പെട്ടവരുമായി പോയ കാറിടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു. കാരേറ്റ് കൃഷ്ണാലയത്തില്‍ ബിനുവിന്റെ ഭാര്യ അശ്വതി (39) യാണ് മരിച്ചത്. ബിനുവിനൊപ്പം ചടയമംഗലം വെട്ടുവഴിയിലുള്ള ബിനുവിന്റെ വീട്ടില്‍പോയി തിരികെ കരേറ്റിലേക്ക് വരുന്ന വഴി കഴിഞ്ഞദിവസം രാവിലെ 11.45-നായിരുന്നു അപകടം. ബിനുവിനും പരുക്കേറ്റു.അപകടത്തില്‍പ്പെട്ടവരുമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ചശേഷം ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവരെ കൂടാതെ കുട്ടികളടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രക്കാരായ ശാസ്താംകോട്ട പോരുവഴി കോടത്ത് വടക്കതില്‍ വീട്ടില്‍ ഷാജി (49), ഭാര്യ ഷഹാന (38), മക്കളായ…

    Read More »
  • Uncategorized

    ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവഗുരുതരം; വത്തിക്കാനിൽ നിന്നും ഔദ്യോഗിക അറിയിപ്പ്

    ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവഗുരുതരമാണെന്ന് വത്തിക്കാനിൽ നിന്നും ഔദ്യോഗികമായി അറിയിപ്പ്. ഇന്നലത്തേതിനേക്കാൾ ആരോഗ്യസ്ഥിതി മോശമായെന്നും മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും പ്രത്യേക മെഡിക്കൽ ബുള്ളറ്റിനിലൂടെ വത്തിക്കാൻ അറിയിച്ചു. ഇന്ന് രാവിലെയോടെ മാർപാപ്പയ്ക്ക് ആസ്ത്മയെ തുടർന്നുണ്ടായ ശ്വാസ തടസം മൂലം ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടിവന്നതായി മെഡിക്കൽ സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആകെയുള്ള ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്ന് വീണ്ടും മോശമായിരിക്കുന്നു. തുടർച്ചയായി ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനകളിൽ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് അളവ് കുറയുന്നതിനാൽ വിളർച്ച ഉണ്ടായതായും ഇതിന് പ്രതിവിധിയായി രക്തം നൽകിയതായും റിപ്പോർട്ട്. പൂർണമായും…

    Read More »
  • News

    വികസനം എത്തേണ്ടത് ഗ്രാമങ്ങളില്‍: നിയാസ് ഭാരതി

    കൊല്ലം: വികസനം എത്തേണ്ടത് ഗ്രാമങ്ങളിലാമെന്ന് കോണ്‍ഗ്രസ് നേതാവ് നിയാസ് ഭാരതി. ചിതറ ഗ്രാമ പഞ്ചായത്തിലെ കിളിതട്ട് വാര്‍ഡിലെ മഹാത്മാ ഗാന്ധി കുടുംബസംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദര്‍ശിനി ചാരിറ്റബിള്‍ സൊസൈറ്റിയുടെ കുടിവെള്ള പദ്ധതിയും നിയാസ് ഭാരതി ഉത്ഘാടനം ചെയ്തു. ഡി സി സി ജനറല്‍ സെക്രട്ടറിയും, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ ചിതറ മുരളി കുടുംബ സംഗമം ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് കൊല്ലായില്‍ സുരേഷ്, മണ്ഡലം പ്രസിഡന്റ് പി ജി സുരേന്ദ്രന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് ഷമീം…

    Read More »
  • News

    ജോസ് കെ.മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു

    അമ്പലപ്പുഴ ∙ ജോസ് കെ.മാണി എംപിയുടെ മകൾ പ്രിയങ്കയെ (28) പാമ്പുകടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് നിഷ ജോസ് കെ.മാണിയുടെ ആലപ്പുഴയിലെ വസതിയിൽ വച്ച് ഇന്നലെ വൈകിട്ടാണ് പാമ്പുകടിയേറ്റത്. 24 മണിക്കൂർ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ലെന്നും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

    Read More »
  • Travel

    കേരളത്തിലെ മാലിന്യ സംസ്‌കരണത്തിന് കോടികള്‍ മുടക്കാന്‍ കമ്പനികള്‍ റെഡി

    കൊച്ചി ; കേരളത്തിലെ മാലിന് സംസ്‌കരണത്തിന് കോടികള്‍ മുടക്കാന്‍ തയ്യാറായി കമ്പനികള്‍ മുന്നോട്ടുവന്നു. കേരളത്തിലെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊന്നാനിയിലെ നിക്ഷേപകര്‍ നടത്തിയ ശ്രമത്തിനൊപ്പം മംഗ്ലുരുവിലെ നിക്ഷേപകരും ചേര്‍ന്നപ്പോള്‍ വിജയകരമായ കഥയാണ് ഫാബ്‌കോ, മുക്ക പ്രോട്ടീസ് എന്നീ കമ്പനികളുടേത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ നിക്ഷേപക സംഗമത്തിനെത്തിയ ഈ കമ്പനി പ്രതിനിധികള്‍ കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലും മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ എത്ര കോടികള്‍ വേണമെങ്കിലും മുടക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.ഭക്ഷ്യമാലിന്യത്തില്‍ നിന്ന് ഈച്ചയുടെ ലാര്‍വ വളര്‍ത്തി അതില്‍ നിന്ന് പ്രോട്ടീന്‍ ഉത്പാതിപ്പിക്കുകയാണ് ഈ രണ്ട് കമ്പനികളും. പ്രോട്ടീനാണ്…

    Read More »
  • Travel

    6.90 കോടിയുടെ സംരംഭക വായ്പകള്‍ ലഭ്യമാക്കി നോർക്ക കാനറാ ബാങ്ക് പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ്

    തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച  ബിസിനസ് ലോൺ ക്യാമ്പില്‍ 6.90 കോടി രൂപയുടെ  സംരംഭകവായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. തൃശ്ശൂര്‍ കേരളാബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 108 പ്രവാസിസംരംഭകരാണ് പങ്കെടുക്കാനെത്തിയത്. ഇവരില്‍ 63 പേരുടെ പദ്ധതികള്‍ക്ക് കാനറാ ബാങ്ക് വഴിയും 07  പേര്‍ക്ക് മറ്റു ബാങ്കുകള്‍ മുഖേനയുമാണ് നോര്‍ക്ക വഴി വായ്പയ്ക്ക് ശിപാര്‍ശ നല്‍കിയത്.  18 പേരുടെ അപേക്ഷ പുന:പരിശോധനയ്ക്കുശേഷം പരിഗണിക്കും. 07 സംരംഭകരുടെ പദ്ധതി പുന:പരിശോധനയ്ക്കു വിട്ടു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍…

    Read More »
  • Travel

    നിക്ഷേപക സം​ഗമം മൂന്ന് വർഷത്തിലൊരിക്കൽ നടത്തും: മന്ത്രി പി രാജീവ്

    രണ്ടു ദിവസമായി കൊച്ചി ലുലു ബോൾ​ഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സം​ഗമത്തിന് സമാപനം. സം​ഗമം വലിയ വിജയമാണെന്നും മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ്‌ കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് പരി​ശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപക ഉച്ചകോടിയെ പറ്റി പലരുടെയും മനോഭാവം മാറി.…

    Read More »
  • Uncategorized

    ബില്യൺ ബീസ് തട്ടിപ്പ്; 250 കോടി രൂപ തട്ടി,കളിച്ചത് പ്രവാസികളുടെ പണം കൊണ്ട്‌

    തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പിലാകെ 250 കോടി രൂപ തട്ടിയെന്ന് പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം സുരക്ഷിതമായി കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവാസികൾ ട്രേഡിങ് സ്ഥാപനമായ ബില്യൺ ബീസിൽ നിക്ഷേപിച്ചതെന്നും പൊലീസ് പറയുന്നു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ട്രേഡിങ് എന്നതായിരുന്നു സ്ഥാപനം മുന്നോട്ടുവെച്ച ആശയം. ന്യൂജെൻ ആശയങ്ങൾ മുന്നോട്ടുവെച്ച് നിക്ഷേപകരെ ആകർഷിക്കുക എന്ന തന്ത്രമാണ് ഉടമകൾ സ്വീകരിച്ചത്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്ന പ്രതികളായ ബിബിൻ, ഭാര്യ…

    Read More »
  • News

    കോൺഗ്രസിന് തരൂരിന്റെ മുന്നറിയിപ്പ്;പാർട്ടിക്ക് വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ

    കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരും. ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നും ഘടക കക്ഷികൾ തൃപ്തരല്ലെന്നുമാണ് തരൂരിന്റെ തുറന്ന് പറച്ചിൽ. ജനം വോട്ട് ചെയ്താണ് എന്നെ വിജയിപ്പിച്ചത്. ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം കൂടിയാണ് തന്നിരിക്കുന്നത്.  നാല് തവണ…

    Read More »
Back to top button