KeralaNews

‘ഭരിക്കുന്നത് കായിക മേഖലയ്ക്ക് ഒരു ഗുണവുമില്ലാത്ത സര്‍ക്കാര്‍’ ; രൂക്ഷ വിമർശനവുമായി പി വി അന്‍വര്‍

കായിക കേരളത്തിന്റെ ഭാവിയെ തന്നെ സ്വാധീനിക്കാന്‍ അര്‍ജന്റീനിയന്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന് സാധിക്കുമെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍. കേരളത്തിലെയും പ്രത്യേകിച്ച് മലബാറിലെയും കാല്‍പന്ത് കളിയുടെ ആരാധകര്‍ക്ക് ദൃശ്യ വിരുന്നായും ഇത് മാറും. ലോകത്തിന്റെ ഫുട്‌ബോള്‍ മാപ്പില്‍ കേരളം അടയാളപ്പെടുത്തപ്പെടും. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നിരാശാജനകമാണെന്നും അന്‍വര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

രാജ്യത്ത് കായിക മേഖലയില്‍ കേരളത്തിനുണ്ടായിരുന്ന അപ്രമാധിത്യവും പ്രാധാന്യവും എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. ഐ എം വിജയനും,എം.ഡി വത്സമ്മയും,ഷൈനി വില്‍സനും,കെ.എം ബീന മോളും,അഞ്ചു ബോബി ജോര്‍ജും അടക്കം കേരളത്തെ പ്രതിനിധീകരിച്ചിരുന്ന കാലം ഇന്ന് ഓര്‍മ മാത്രമാണ്. കായിക മേഖലയ്‌ക്കോ, കായിക താരങ്ങള്‍ക്കോ, കായിക പ്രേമികള്‍ക്കോ പ്രത്യേകിച്ച് ഒരു ഗുണവുമില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്.

അതുകൊണ്ട് തന്നെ കായിക മേഖലയെ പരിഗണിക്കുകയും,ആത്മാര്‍ത്ഥമായി പിന്തുണയ്ക്കുകയും ചെയ്യുന്നവരെ ആരായാലും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കായിക കേരളത്തിന്റെ ഭാവിയെ തന്നെ സ്വാധീനിക്കാന്‍ അര്‍ജന്റീനന്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന് സാധിക്കും.കേരളത്തിലെയും പ്രത്യേകിച്ച് മലബാറിലെയും കാല്‍പന്ത് കളിയുടെ ആരാധകര്‍ക്ക് ദൃശ്യ വിരുന്നായും ഇത് മാറും.ലോകത്തിന്റെ ഫുട്‌ബോള്‍ മാപ്പില്‍ കേരളം അടയാളപ്പെടുത്തപ്പെടും.ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നിരാശാജനകമാണ്.

കായിക മേഖലയെ തീര്‍ത്തും അവഗണിച്ച സര്‍ക്കാറിനുള്ള മറുപടിയാണ് സത്യത്തില്‍ മെസ്സി അടങ്ങുന്ന അര്‍ജന്റീനന്‍ ടീമിന്റെ കേരള സന്ദര്‍ശനം. മെസ്സി അടക്കമുള്ള ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിന് വലിയ സാമ്പത്തിക ചിലവും അധ്വാനവും ഉണ്ട് അതെല്ലാം ഏറ്റെടുത്ത് ഈ ഉദ്യമത്തിന് തയ്യാറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (ഞആഇ) സ്‌പോന്‍സര്‍മാര്‍ എന്ന നിലയില്‍ അഭിനന്ദനമര്‍ഹിക്കുന്നു. അതുകൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാര്‍ത്തകളെ അവഗണിച്ചു കൊണ്ട് ഫുട്‌ബോള്‍ ആരാധകരോടൊപ്പം കായിക പ്രേമികളും കേരളവും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button