Higher Education Department

  • News

    വിവാദ നീക്കവുമായി സർക്കാർ; സംസ്ഥാനത്തെ സ്വയംഭരണ കോളേജുകൾക്ക് വാരിക്കോരി ഇളവുകൾ, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്

    സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്‌സുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വർഷാവർഷം അനുമതി പുതുക്കി നൽകുന്ന രീതി അവസാനിപ്പിച്ച് ഇനി മുതൽ മൂന്ന് വർഷത്തിലൊരിക്കൽ എൻഒസി നൽകാൻ തീരുമാനമായി. സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനോ സ്വാശ്രയ സ്ട്രീമിന് കീഴിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനോ, സീറ്റ് വർദ്ധനവിനോ സർക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാൽ ഈ വിവരം സർക്കാരിനെ മുൻകൂട്ടി അറിയിക്കണം. സർക്കാർ തീരുമാനം സ്വയംഭരണ കോളേജുകൾക്ക് കൊള്ളലാഭം കൊയ്യാൻ അവസരമൊരുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.…

    Read More »
  • News

    ബിന്ദുവിന്റെ വീട് നവീകരണത്തിന് നാഷണല്‍ സര്‍വീസ് സ്‌കീം ; പ്രഖ്യാപനവുമായി മന്ത്രി ആര്‍ ബിന്ദു

    കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ബിന്ദുവിന് വീട് നവീകരിച്ച് നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇക്കാര്യം ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണില്‍ വിളിച്ചു അറിയിച്ചതായി മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വീട് നവീകരണവുമായി ബന്ധപ്പെട്ട് നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതര്‍ എത്രയും വേഗംതന്നെ വേണ്ട നടപടികള്‍ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിര്‍മ്മാണ…

    Read More »
Back to top button