devaswom minister muraleedharan
-
Kerala
ശബരിമലയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ക്ഷുദ്രശക്തികളുടെ ശ്രമം, ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ മടിക്കാത്തവരുണ്ടെന്ന് കെ മുരളീധരൻ
ശബരിമല തീർത്ഥാടന കാലത്ത് ബോധപൂർവ്വം പ്രതിസന്ധി സൃഷ്ടിക്കാൻ ചില ക്ഷുദ്രശക്തികൾ ശ്രമിക്കുന്നുണ്ടെന്നും ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ കെൽപ്പുള്ളവർ ഇക്കൂട്ടത്തിലുണ്ടെന്നും ദേവസ്വം മന്ത്രി കെ മുരളീധരൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ശബരിമലയിലെ ടോയ്ലറ്റിലെ വാൽവ് അടച്ചിട്ടതും ഇന്ന് പുലർച്ചെ ഒരാൾ ബഹളമുണ്ടാക്കിയതും അടക്കമുള്ള സംഭവങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. പ്രശ്നങ്ങളുണ്ടാക്കുന്നതിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും, ടെൻഡർ ലഭിക്കാത്തവരും കച്ചവട താൽപര്യക്കാരുമാണ് ബഹളത്തിന് ഇറങ്ങിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇന്റലിജൻസ് വിഭാഗത്തോട് വിഷയം സസൂക്ഷ്മം പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും…
Read More »