KeralaNews

വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രം പമ്പയിലേക്ക് യാത്ര അനുവദിക്കും; നിർദേശങ്ങളുമായി KSRTC

മണ്ഡലക്കാലത്ത് ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തരുടെ യാത്ര സുഗമമാക്കാൻ നിർദേശങ്ങളുമായി കെഎസ്ആർടിസി. സംസ്ഥാനത്തിന്റെ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകളിൽ പമ്പയിലേക്ക് നേരിട്ട് എത്തുന്ന ഭക്തരിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് പമ്പയിൽ ദർശനത്തിനുള്ള ബുക്കിംഗ് ലഭിക്കുന്നതല്ല. ഇവർക്ക് സ്പോട്ട് ബുക്കിംഗിനായി വീണ്ടും നിലയ്ക്കലിലേക്ക് തിരികെ പോകേണ്ടി വരും.

വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമായിരിക്കും പമ്പയിലേക്ക് കൊണ്ടുപോകുക. സ്പോട്ട് ബുക്കിങ്ങിനായി വരുന്നവരെ നിലയ്ക്കലിൽ ഇറക്കും. ടിക്കറ്റ് നൽകുന്ന സമയത്ത് കണ്ടക്ടർമാർ ഇക്കാര്യം പരിശോധിച്ചു ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

ഭക്തർക്ക് കടുത്ത ബുദ്ധിമുട്ടും സമയനഷ്ടവും ഉണ്ടാക്കുന്നതിനൊപ്പം പമ്പയിൽ അനാവശ്യ തിരക്കിനും പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകളിൽ അധിക തിരക്കിനും ഇടയാക്കുന്ന സാഹചര്യം ഉണ്ടാകുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

1 വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രം പമ്പയിലേക്ക് യാത്ര അനുവദിക്കുകയും പമ്പയിൽ ഇറക്കുകയും ചെയ്യുക.

  1. വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തരെ സ്പോട്ട് ബുക്കിംഗിനായി നിലയ്ക്കലിൽ ഇറക്കുക. ബുക്കിംഗിന് ശേഷം ഇവർക്ക് പമ്പയിലേക്ക് പോകുന്നതിന് നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിൽ ആവശ്യമായ സൗകര്യം ഉറപ്പാക്കുക.
  2. ടിക്കറ്റ് നൽകുന്ന സമയത്തോ യാത്രയ്ക്കിടയിലോ കണ്ടക്ടർമാർ ഭക്തരുടെ വെർച്വൽ ക്യൂ ബുക്കിംഗ് വിവരം (ബുക്കിംഗ് സ്ലിപ്പ് OR കോഡ്) പരിശോധിച്ച് അതനുസരിച്ച് പമ്പയിലേക്കോ നിലയ്ക്കലിലേക്കോ ടിക്കറ്റ് നൽകുക.
  3. ഇക്കാര്യം ഡിപ്പോകളിലും ബസുകളിലും ഓൺലൈൻ റിസർവേഷൻ സംവിധാനത്തിലും മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിക്കുകയും അറിയിപ്പ് നൽകുകയും ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button