KeralaNews

കഴക്കൂട്ടത്ത് പൊലീസുകാർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം; ഥാർ ഇടിച്ചു കയറ്റി

തിരുവനന്തപുരം കഴക്കൂട്ടത്ത് ലഹരി സംഘം പൊലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചു കയറ്റി. നാല് പൊലീസുകാർക്ക് പരുക്ക് പറ്റി. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥർക്കാണ് പരുക്കുപറ്റിയത്. പൊലീസുകാരുടെ ബൈക്കിന് മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. MDMAയുമായി ഇവർ വരുന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടയിലാണ് ജീപ്പ് ഇടിച്ചുകയറ്റിയത്.

ഗുരുതരമായി പരുക്കേറ്റ ദീപു രാജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേർ പിടിയിൽ ആയിട്ടുണ്ട്. തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗൾ സ്വദേശി രതീഷ്,
കാസർഗോഡ് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button