amma
-
News
‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: അമ്മയിലെ പ്രശ്നങ്ങളിൽ പ്രതികരണവുമായി ശ്വേതാ മേനോൻ
താരസംഘടന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ സംഭവങ്ങള്‍ക്കും രാജി വിവാദങ്ങള്‍ക്കും പിന്നാലെ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി ശ്വേത മേനോന്‍. തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പവര്‍ ഗ്രൂപ്പിനോട് ആണെന്നും താന്‍ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ലെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. അക്കാര്യം ഉറപ്പിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് ശ്വേത മേനോന്‍ പറഞ്ഞു. സംഘടനയിലെ ചിലരെ മുന്നില്‍നിര്‍ത്തി ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍ തന്നെ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിച്ചു. അവര്‍ക്കെതിരായ…
Read More » -
News
സംഘടനകള്‍ക്ക് തന്നെ അപമാനം; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ‘അമ്മ’ പിരിച്ചുവിടണം: ജി സുധാകരന്‍
താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് മുന്‍മന്ത്രി ജി. സുധാകരന്‍. ‘അമ്മ’ എന്ന് പറയുന്ന സംഘടന കേരളീയ സമൂഹത്തില്‍ ഒരുതരത്തിലുള്ള സ്വാധീനവും ചെലുത്തുന്നില്ല. സാധാരണക്കാര്‍ക്ക് യാതൊരു താത്പര്യവുമില്ലാത്ത കാര്യങ്ങളാണ് സംഘടനയില്‍ നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. സാഹിത്യ ലോകത്ത് തനി ഗ്രൂപ്പിസമാണ്. സിനിമയില്‍ അതിനേക്കാള്‍ മോശമാണ്. അമ്മ എന്നൊരു സംഘടന. എന്തൊരു വഴക്കാണ് അവിടെ?. എന്ത് കാര്യം?. ഇവര്‍ കേരളീയ സമൂഹത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ?. സാധാരണക്കാര്‍ക്കൊന്നും അറിയില്ല. അവരുടെ സിനിമ കണ്ട് ഇഷ്ടപ്പെടുന്നുണ്ടാവും. അമ്മ എന്ന സംഘടനയില്‍ നടക്കുന്ന കാര്യങ്ങള്‍ നാട്ടുകാര്‍ക്ക് യാതൊരു താല്പര്യവുമില്ല. സുധാകരന്‍ പറഞ്ഞു.…
Read More » -
News
‘ശ്വേതാ മേനോന്റെ നേതൃനിരയിലുളളവർ കുറുക്കുവഴിയിലൂടെ തെരെഞ്ഞടുക്കപ്പെട്ടവർ’ ; രൂക്ഷ വിമർശനവുമായി എഎംഎംഎയിലെ ഒരു വിഭാഗം അംഗങ്ങൾ
താരസംഘടന എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം. നടിമാരായ ഉഷ ഹസീന, അന്‍സിബ, മാലാ പാര്‍വതി, മായാ വിശ്വനാഥ് എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്. സ്ത്രീകള്‍ നേതൃനിരയില്‍ വരാന്‍ പോരാടിയവരാണ് തങ്ങളെന്ന് ഉഷ ഹസീന പറഞ്ഞു. തങ്ങള്‍ നാല് പേരും വ്യക്തിഹത്യയ്ക്ക് വിധേയരായി. നേതൃത്വത്തില്‍ കുറുക്കുവഴിയിലൂടെ എത്തിയ ആളാണ് ശ്വേതാ മേനോന്‍. അവരെ പക്ഷേ എല്ലാവരും അംഗീകരിച്ചു. നേതൃനിരയില്‍ അധികാരമോഹവും ഈഗോക്ലാഷുമാണെന്നും ഉഷ ഹസീന പറഞ്ഞു. അന്‍സിബയെ തുടക്കം മുതല്‍ ഒറ്റപ്പെടുത്തിയെന്നും ഉഷ ഹസീന പറഞ്ഞു. എങ്ങനെയൊക്കെ അപമാനിക്കാമെന്ന ആലോചന നടത്തി പ്രവര്‍ത്തിച്ചു. അനൂപ്…
Read More » -
News
നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍
താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോന്‍. നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും അമ്മയെ അനാഥമാക്കി എന്നുമാണ് അവര്‍ ഇന്ന് പറഞ്ഞത്. താന്‍ ആരെയും വഞ്ചിച്ചിട്ടോ അനാഥമാക്കിയിട്ടോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി. കമ്മിറ്റി രാജിവയ്ക്കണമെന്ന അജണ്ടയുമായാണ് ചിലര്‍ ജനറല്‍ ബോഡി യോഗത്തിന് എത്തിയത്. അമ്മയുടെ ബൈലോയില്‍ എവിടെയാണ് അഡ്‌ഹോക്ക് കമ്മിറ്റി എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഒരു കമ്മിറ്റി പൂര്‍ണ്ണമായും രാജി വെച്ചാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പഴയ…
Read More » -
News
AMMA അഡ്‌ഹോക് കമ്മിറ്റിയില്‍ ആദ്യ രാജി; ആശ അരവിന്ദ് രാജിവെച്ചു
അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജി വെച്ച് നടി ആശ അരവിന്ദ്. അഡ്‌ഹോക് കമ്മിറ്റിയിലെ ആദ്യ രാജിയാണിത്. കൂട്ടരാജി സമര്‍പ്പിച്ച മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് രാജി വെക്കുന്നായി അറിയിച്ച് ആശ സന്ദേശം അയച്ചത്. അമ്മയുടെ സഞ്ജീവനി പദ്ധതിയുടെ ചുമതല ആശയ്ക്ക് ആയിരുന്നു. സംഘടനയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് മല്ലിക സുകുമാരന്‍, ലക്ഷ്മി പ്രിയ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. സംഘടനയില്‍ മെമ്പറായി മാത്രം തുടരുമെന്നാണ് ടിനി ടോം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക തന്റെ രാജി വിവരം അറിയിച്ചത്. സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നുവെന്നും ശ്വേതയ്‌ക്കൊപ്പമാണ് താനെന്നും…
Read More » -
News
അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും; അമ്മയില്‍ നാല് മാസത്തിനകം തെരഞ്ഞെടുപ്പ്
ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവച്ചതിന് പിന്നാലെ അമ്മയെ നയിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. എംഎല്‍എ കൂടിയായ നടന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. നടന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അഡ്‌ഹോക് കമ്മിറ്റിയെ നയിക്കാന്‍ രമേഷ് പിഷാരടിയെ തെരഞ്ഞെടുക്കുന്നത്. അഡ്‌ഹോക് കമ്മിറ്റിയില്‍ മുന്‍ മന്ത്രി ഗണേഷ് കുമാറും അംഗമാണ്. നാല് മാസമാണ് അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി. അതിനകം പുതിയ ഭരണസമതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടത്തും. അധികാരമേറ്റ് ഒരു വര്‍ഷം തികയും മുമ്പാണ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസിമിതിയ്ക്ക് രാജിവെക്കേണ്ടി വന്നത്.…
Read More » -
News
‘അമ്മ’യിലെ തർക്കം; രാജി സന്നദ്ധത അറിയിച്ച് ശ്വേത മേനോന്‍
‘അമ്മ’ സംഘടനയിലെ തര്‍ക്കങ്ങള്‍ക്കിടെ രാജി സന്നദ്ധത അറിയിച്ച് സംഘടനാ പ്രസിഡന്റ് ശ്വേത മേനോന്‍. ജനറല്‍ ബോഡി യോഗത്തിനിടെ വേദിയില്‍ കയറി രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. താന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വേദിയില്‍ ശ്വേത പറഞ്ഞു. താരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ആയതില്‍ തനിക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. രാജി സന്നദ്ധത അറിയിച്ച ശേഷം ശ്വേത വേദിയില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീണ്ടും വിശദീകരിക്കാനുള്ള അവസരം സംഘടന അംഗങ്ങള്‍ നല്‍കിയിരിക്കുകയാണ്. ഇന്നത്തെ വിയോജിപ്പിലും തര്‍ക്കത്തിലും മുങ്ങി വാര്‍ഷിക റിപ്പോര്‍ട്ട്…
Read More » -
News
യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും; അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്
ഓഫീസില്‍ ജീവനക്കാരി തൊഴില്‍ പീഡനം നേരിട്ടുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ താര സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ ഓഫീസില്‍ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയായേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് അമ്മ നേതൃത്വത്തിനെതിരെ ഓഫീസ് മാനേജറായിരുന്ന യുവതി പൊലീസിനും തൊഴില്‍ വകുപ്പിനും പരാതി നല്‍കിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാല്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇക്കാര്യം ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനോട് പറഞ്ഞപ്പോള്‍ അതില്‍ നടപടി എടുക്കുന്നതിന് പകരം ശകാരിക്കുകയും ഓഫീസില്‍ നടക്കുന്ന കാര്യം പ്രസിഡന്റായ…
Read More » -
News
എ എം എം എ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന്
താര സംഘടനയായ എ എം എം എ യുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന്. രാവിലെ 11 മണിക്ക് എ എം എം എ ഓഫീസിൽ വെച്ച് ചേരുന്ന യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും.സംഘടനക്കുള്ളില്‍ തന്നെയുള്ള തർക്കങ്ങൾക്കും പരാതികള്‍ക്കുമാകും പ്രഥമ പരിഗണന. മെമ്മറി കാർഡ് വിവാദവും യോഗത്തിൽ ചർച്ചയാകും. ഡബ്ല്യു സി സി യിലെ അംഗങ്ങളോടുള്ള പുതിയ നേതൃത്വത്തിൻ്റെ സമീപനയും നിർണ്ണായകമാകും. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നായിരുന്നു പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ശ്വേതാ മേനോൻ്റെ പ്രതികരണം. അമ്മയുടെ നേതൃത്വത്തിലേക്ക്…
Read More » -
News
വനിതകള്‍ വന്നതില്‍ സന്തോഷം; മലയാള സിനിമക്ക് നല്ലകാലം വരാന്‍ പോകുന്നതിന്റെ സൂചന: മന്ത്രി സജി ചെറിയാന്‍
അമ്മയുടെ തലപ്പത്തേക്ക് വനിതകള്‍ വന്നതില്‍ സന്തോഷമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സിനിമയെ സ്‌നേഹിക്കുന്നവര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചു. ഭാരവാഹികളായി വനിതകള്‍ വരുമ്പോള്‍ സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. മാറ്റത്തിന്റെ തുടക്കമാകട്ടെ, പുതിയ ഭാരവാഹികള്‍ക്ക് വിജയാശംസകളും നേര്‍ന്നു. നമ്മുടെ സിനിമാ കോന്‍ക്ലേവിന്റെ തുടര്‍ച്ചയായി സിനിമാ രംഗത്ത് മാറ്റങ്ങള്‍ കണ്ടുതുടങ്ങി എന്നതിന്റെ തെളിവായിട്ടാണ് അമ്മ തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. ഒരു നല്ല കാലം മലയാള സിനിമക്ക് വരാന്‍ പോകുന്നു എന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ കാണുന്നത്. പുരുഷന്മാര്‍ മോഷമായതുകൊണ്ടല്ല, ഇത്രയും കാലം പുരുഷന്മാര്‍ ഭരിച്ചു. ഇനി…
Read More »