
താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് മുന്‍മന്ത്രി ജി. സുധാകരന്. ‘അമ്മ’ എന്ന് പറയുന്ന സംഘടന കേരളീയ സമൂഹത്തില്‍ ഒരുതരത്തിലുള്ള സ്വാധീനവും ചെലുത്തുന്നില്ല. സാധാരണക്കാര്‍ക്ക് യാതൊരു താത്പര്യവുമില്ലാത്ത കാര്യങ്ങളാണ് സംഘടനയില്‍ നടക്കുന്നതെന്നും സുധാകരന് പറഞ്ഞു.
സാഹിത്യ ലോകത്ത് തനി ഗ്രൂപ്പിസമാണ്. സിനിമയില്‍ അതിനേക്കാള്‍ മോശമാണ്. അമ്മ എന്നൊരു സംഘടന. എന്തൊരു വഴക്കാണ് അവിടെ?. എന്ത് കാര്യം?. ഇവര്‍ കേരളീയ സമൂഹത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ?. സാധാരണക്കാര്‍ക്കൊന്നും അറിയില്ല. അവരുടെ സിനിമ കണ്ട് ഇഷ്ടപ്പെടുന്നുണ്ടാവും. അമ്മ എന്ന സംഘടനയില്‍ നടക്കുന്ന കാര്യങ്ങള്‍ നാട്ടുകാര്‍ക്ക് യാതൊരു താല്പര്യവുമില്ല. സുധാകരന് പറഞ്ഞു.
നാട്ടിലുള്ള സാംസ്കാരിക മേഖലയിലെ ഉയര്‍ന്ന വ്യക്തിത്വങ്ങളായി നില്‍ക്കേണ്ടവരാണ് സിനിമാതാരങ്ങള്‍. ജനങ്ങള്‍ അവരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവര്‍ ഒരു സംഘടന ഉണ്ടാക്കി. സംഘടനകള്‍ക്ക് തന്നെ അപമാനമല്ലേ ഇത്. അതുകൊണ്ട് മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ട് അവസാനിപ്പിക്കണം. പിരിച്ചുവിടണം. ഒരാവശ്യവുമില്ല. ജി സുധാകരന് അഭിപ്രായപ്പെട്ടു.



