Cinema

ഇനി ആസിഫ് അലി യുവ സംവിധായികയ്‍ക്കൊപ്പം, അപ്‍ഡേറ്റ് പുറത്ത്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ആസിഫ് അലി. സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മധുര മനോഹര മോഹം സിനിമയിലുടെ സംവിധായികയായി അരങ്ങേറിയ ശ്രദ്ധയാകര്‍ഷിച്ചതാണ് സ്റ്റെഫി സേവ്യര്‍. ആസിഫ് അലി നായകനായി ഒടുവില്‍ വന്നത് രേഖാചിത്രമാണ്.

രേഖാചിത്രം സോണിലിവിലൂടെ മാര്‍ച്ച് ഏഴിന് ഒടിടിയില്‍‌ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജോഫിൻ ടി ചാക്കോാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അപ്പു പ്രഭാകർ നിര്‍വഹിച്ചിരിക്കുന്നു. പൊലീസായി ആസിഫ് അലി എത്തുന്ന ചിത്രത്തിൽ വിവേക് ​ഗോപിനാഥ് എന്ന നായക കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.

ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് മറ്റ് താരങ്ങളായി ഉണ്ടായത്.  ഇതുവരെ പ്രേക്ഷകർ കാണാത്ത ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്

കലാസംവിധാനം ഷാജി നടുവിൽ ആണ്. സംഗീതം മുജീബ് മജീദ് ആണ്, ഓഡിയോഗ്രഫി ജയദേവൻ ചാക്കടത്ത് ആണ്. ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർഷിബു ജി സുശീലൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, വിഫ്എക്സ് മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ് ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ രംഗ് റെയ്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്‍സ് ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനംഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button