actor
-
News
നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ഭാഗ്യരാജ്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ സുവരില്ലാത ചിത്രങ്ങള്‍ എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറുന്നത്. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. പിന്നീട് ഒരു കൈ ഓസൈ, മൗന ഗീതങ്ങള്‍, അന്ത 7 നാട്കള്‍, ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്, മുന്താനൈ മുടിച്ച്,…
Read More » -
News
മയക്കുമരുന്ന് കേസ്; നടന്‍ ശ്രീകാന്ത് കസ്റ്റഡിയില്‍
നടന്‍ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. നുങ്കമ്പാക്കം പൊലീസാണ് താരത്തെ കസ്റ്റഡയിലെടുക്കുന്നത്. മുന്‍ എഐഎഡിഎംകെ അംഗത്തെ മയക്കുമരുന്ന് കേസില്‍ നേരത്തെ പിടികൂടിയിരുന്നു. ഇയാള്‍ ശ്രീകാന്തിനും മയക്കുമരുന്ന് നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. എഐഎഡിഎംകെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രസാദ് എന്ന വ്യക്തിയില്‍ നിന്നുമാണ് ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങിയതെന്നാണ് വിവരം. പ്രസാദിന് മയക്കുമരുന്ന് നല്‍കിയ പ്രദീപ് കുമാര്‍ എന്നയാളെ പിടികൂടിയിരുന്നു. പ്രദീപിനെ പ്രസാദ് ശ്രീകാന്തിന് പരിചയപ്പെടുത്തി കൊടുത്തിരുന്നതായാണ്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സ്വദേശിയാണ് മയക്കുമരുന്ന് എത്തിച്ചു നല്‍കിയതെന്നാണ് വിവരം.…
Read More » -
Cinema
‘സ്നേഹം മാത്രം മതിയെന്ന്’ പറഞ്ഞ് നയന്‍താര ഉപേക്ഷിച്ച പദവി
ചെന്നൈ: സിനിമയിൽ നടിമാര്‍ നടന്മാര്‍ക്ക് തുല്യമായ വിജയങ്ങൾ നേടുന്നത് അപൂർവമാണ്. സാവിത്രി, ശ്രീദേവി തുടങ്ങിയ ചില ഐതിഹാസിക നടിമാരുടെ പേരുകളാണ് ഇതിന് ഒരു അപവാദം. സമകാലികമായി നയന്‍താരയെ ഇത്തരത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ ഇനി മുതല്‍ ആ പദവി ചേര്‍ത്ത് വിളിക്കരുതെന്ന് താരം അഭ്യര്‍ത്ഥിച്ചു. എങ്ങനെയാണ് നയന്‍താരയ്ക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി കിട്ടിയത്. ഡയാന കുര്യനായിരുന്ന താരം നയന്‍താര എന്ന പേരിലാണ് സിനിമാ രംഗത്ത് എത്തിയത്. തുടക്കത്തിൽ ഒരു ടെലിവിഷൻ ഹോസ്റ്റായി ജോലി ചെയ്തിരുന്ന നയന്‍സ് മോഡലിംഗിലൂടെയും…
Read More » -
Face to Face
വിവാഹത്തിന് മുമ്പ് വേര്‍പിരിഞ്ഞു? നടി തമന്നയും വിജയ് വര്‍മ്മയും
തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുള്ള താര സുന്ദരിയാണ് നടി തമന്ന ഭാട്ടിയ. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുന്നതിനിടെയാണ് താരം ബോളീവുഡിലേക്ക് ചുവട് മാറ്റിയത്. ബോളീവുഡില്‍ ഗ്ലാമര്‍ റോളുകളില്‍ സജീവമായതിനിടെയാണ് നടന്‍ വിജയ് വര്‍മ്മയുമായി താരം പ്രണയത്തിലായത്. ചില പൊതുപരിപാടികളില്‍ ഒരുമിച്ച് പങ്കെടുത്തതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പടര്‍ന്നത്. വൈകാതെ വിജയും തമന്നയും പ്രണയം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വര്‍ഷം ഇരുവരും വിവാഹിതരായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരുടേയും ആരാധകരെ സംബന്ധിച്ച് ഒട്ടും സന്തോഷകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. പിങ്ക്‌വില്ല റിപ്പോര്‍ട്ട് അനുസരിച്ച് ഇരുവരും പ്രണയബന്ധത്തില്‍…
Read More » -
Face to Face
ഇനി ആസിഫ് അലി യുവ സംവിധായികയ്‍ക്കൊപ്പം, അപ്‍ഡേറ്റ് പുറത്ത്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ആസിഫ് അലി. സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മധുര മനോഹര മോഹം സിനിമയിലുടെ സംവിധായികയായി അരങ്ങേറിയ ശ്രദ്ധയാകര്‍ഷിച്ചതാണ് സ്റ്റെഫി സേവ്യര്‍. ആസിഫ് അലി നായകനായി ഒടുവില്‍ വന്നത് രേഖാചിത്രമാണ്. രേഖാചിത്രം സോണിലിവിലൂടെ മാര്‍ച്ച് ഏഴിന് ഒടിടിയില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജോഫിൻ ടി ചാക്കോാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അപ്പു പ്രഭാകർ നിര്‍വഹിച്ചിരിക്കുന്നു. പൊലീസായി ആസിഫ് അലി എത്തുന്ന ചിത്രത്തിൽ വിവേക് ഗോപിനാഥ് എന്ന നായക കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.…
Read More »