
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ. ഭരണത്തിൽ ഇതൊക്കെ മാറി വരുമെന്നും സ്വാഭാവിക ട്രാൻസ്ഫർ ആണെന്നും കെ മുരളീധരൻ പറഞ്ഞു. ഐഎഎസ് അസോസിയേഷനുമായിട്ട് കൂടിയാലോചനകൾ നടത്താറില്ലെന്നും ഒരു അദ്ഭുതവുമുണ്ടായിട്ടില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല മണ്ഡലകാലത്തെ അരവണ കരുതൽ ശേഖരത്തിനായി സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു. ഇനി എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്. റോഡ് ഉൾപ്പെടെ എല്ലാം നവീകരിച്ചു. നിപ റെം ഡിസിവർ വിവാദത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കെ എം എസ് സിയൽ ബോർഡ് മീറ്റിംഗ് പുതിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉടൻ ചേരും. കെഎംഎസ്സിഎൽ (KMSCL) ഡയറക്ടറിനെ നിയമിച്ചല്ലോ. എല്ലാം സമയത്ത് നടക്കും.
പഴയ സെക്രട്ടറി മാറി പുതിയ സെക്രട്ടറി വന്നു. എല്ലാ കാലത്തും നടക്കുന്ന പോലെയാണ് ഇപ്പോഴും നടന്നത്. ആരോഗ്യവകുപ്പിൽ പ്രഖ്യാപിച്ച അന്വേഷണങ്ങൾ അതിന്റെ വഴിക്ക് നടക്കും. എൻഎച്ച് എം കരാർ ജീവനക്കാരുടെ വിഷയം. കരാർ ജീവനക്കാരെ പിരിച്ചുവിട്ടതല്ല. അവരുടെ കരാർ അവസാനിച്ചതാണ്. അതിൽ ന്യായമായ ആവശ്യങ്ങളുള്ള ജീവനക്കാരുടെ കാര്യങ്ങൾ പരിഗണിക്കും. പകർച്ചവ്യാധി പ്രതിരോധത്തിലടക്കം ഇത് ബാധിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.



