minister k muraleedharan
-
News
ശബരിമലയിൽ സിനിമ ചിത്രീകരണം; ദേവസ്വംമന്ത്രിയും ബോർഡ് പ്രസിഡൻ്റും രണ്ടുതട്ടിൽ
ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റും രണ്ടുതട്ടിൽ. ശബരിമലയിലെ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. പ്രസിഡൻ്റിനെ അതൃപ്തി അറിയിച്ചതായി സൂചനയുണ്ട്. നേരത്തെ വനംവകുപ്പ് ശബരിമലയിൽ മോഹൻലാൽ സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചിരുന്നു. പെരിയാർ ടൈഗർ റിസർവിൽ ചിത്രീകരണത്തിന് അനുമതി നൽകാനാവില്ലെന്ന് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് നടപടിക്കെതിരെ സംവിധായകൻ തരുൺ മൂർത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതുകൂല ഉത്തരവ് ലഭിച്ചില്ല. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി തരുൺ മൂർത്തി ഒരുക്കുന്ന അതിമനോഹരം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് അനുമതി നിഷേധിച്ചത്. അതുകൊണ്ടു…
Read More » -
News
‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’; ബോർഡിന് കത്ത് നൽകി മന്ത്രി
തിരുവനന്തപുരം: നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇത് സംബന്ധിച്ച് കത്ത് നൽകി. നിലവിലുള്ള ആശുപത്രികളിൽ ഫോറൻസിക്മെഡിസിൻ വിഭാഗം, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് സ്ഥാപിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്തജനങ്ങൾ നേർച്ചയായി നെയ്യ് തോണിയിൽ സമർപ്പിക്കുന്ന നെയ്യ്, അപ്പം അരവണയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതിന് മുന്നോടിയായി ഇവയുടെ ഗുണനിലവാരം പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മണ്ഡല-മകരവിളക്ക് സീസൺ ആരംഭിക്കുന്നതിന് മുമ്പായി ലാബ് പ്രവർത്തനസജ്ജമാക്കേണ്ടതിനാൽ,…
Read More » -
News
ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ, ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം
ശബരിമലയിലെ നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ദേവസ്വം മന്ത്രി കെ മുരളീധരൻ ഉത്തരവിട്ടു. വിഷയത്തിൽ ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നതിനെ തുടർന്ന് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ദേവസ്വം വിജിലൻസിന് നിർദേശം നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് അന്വേഷണ ചുമതല നൽകിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.…
Read More » -
News
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി ആരോഗ്യമന്ത്രി കെ മുരളീധരൻ. ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2019- 21 കാലഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയിൽ ക്രമക്കേട് നടന്നുവെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. 46 ലക്ഷത്തിലധികം രൂപയുടെ കുറവാണ് കണ്ടെത്തിയത്. കണക്കുകൾ മെഡിക്കൽ കോളജ് സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. ശേഷമാണ് ദ്രുതഗതിയിലുള്ള നടപടിക്ക് നിർദേശം നൽകിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക്…
Read More »