
പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്താല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് സൈബറിടത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് അനുഭാവികള്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. വലിയൊരു വിഭാഗം രാഹുലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
ആരോപണ വിധേയനായി പ്രതിച്ഛായ നഷ്ടമായപ്പോഴും സ്വന്തം നേതാക്കള്‍ പോലും തള്ളി പറഞ്ഞപ്പോഴും രാഷ്ട്രീയ പക്വതയോടെ പാര്‍ട്ടിയ്‌ക്കെതിരെ ഒരക്ഷരം പോലും പറയാത്ത യുവനേതാവാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് അവര്‍ പറയുന്നു. എന്നാല്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങി സംസ്ഥാന നേതാക്കളെയും പ്രസ്ഥാനത്തെയും വായില്‍ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ് ബിജെപിയില്‍ ചേക്കേറിയ ആളാണ് പത്മജ വേണുഗോപാല്‍. പത്മജയെ തിരിച്ചെടുക്കുന്നതേ തെറ്റാണ്. ഇനി തിരിച്ചെടുത്താല്‍ തന്നെ അവര്‍ ചെയ്തതിനും പറഞ്ഞതിനുമെല്ലാം മാപ്പ് പറയണം. സ്ഥാനമാനങ്ങളൊന്നും നല്‍കുകയും ചെയ്യരുതെന്നും രൂക്ഷമായ ഭാഷയിലാണ് സാമൂഹിക മാധ്യമങ്ങളില്‍ ശബ്ദങ്ങള്‍ ഉയരുന്നത്. ”പാർട്ടിയെ ഭള്ളു പറഞ്ഞ്, പാർട്ടിയെ നാണംകെടുത്തി പാർട്ടി പാരമ്പര്യത്തെ പുച്ഛിച്ച് വർഗീയ കൂടാരത്തിൽ ചേക്കേറിയ പത്മജയെ പോലെയുള്ള നാണവും നേരും നിലപാടും നെറിയും ഇല്ലാത്ത ജന്മങ്ങളെ കേവലം സഹോദര സ്നേഹത്തിൻ്റെ പേരിൽ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും കഴിയുമെങ്കിൽ ഈ മുന്നണിയെ 102 സീറ്റിൽ അധികാരത്തിൽ എത്തിക്കാൻ ഗണ്യമായ പങ്കു വഹിച്ച ആ ചെറുപ്പക്കാരന് ഒരു അവസരം കൊടുക്കാൻ നിങ്ങൾക്കെന്താണ് മടി ?” രാഹുലിനെ അനുകൂലിച്ചുള്ള ഒരു കുറിപ്പില്‍ ചോദിക്കുന്നു.
വെറും ആരോപണങ്ങളുടെ പുറത്താണ് രാഹുലിനെ പാര്‍ട്ടിപുറത്താക്കിയത്. ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥ തെറ്റ് എന്ന് പറയുന്ന ഒരു ക്രൈമും ചെയ്തിട്ടില്ല. രാഹുലിന് എതിരെ നടപടിയെടുത്തതിന്റെ പേരില്‍ യുഡിഎഫിന് ഒരു വോട്ട് പോലും അധികം കിട്ടിയിട്ടില്ല എന്ന് 100% ഉറപ്പാണ്. എന്നാല്‍ അദ്ദേഹം സിപിഎമ്മിനെതിരെ നടത്തിയ പ്രചാരണങ്ങളുടെ പേരില്‍ ഓരോ നിയോജക മണ്ഡലത്തിലും ആയിരം വോട്ടെങ്കിലും കൂടുതല്‍ കിട്ടിയിട്ടുണ്ടാകുമെന്ന് ഉറപ്പിച്ചു പറയുന്നു. കഴിഞ്ഞ ആറുമാസമായി ഒരു പരാതിയുമില്ല, പരാതിക്കാരുമില്ല. എന്തിന് മുഖ്യമന്ത്രി വി ഡി സതീശന്‍ പിതൃതുല്യന്‍ ആണെന്ന് പറഞ്ഞ റിനി ജോര്‍ജ് പോലും മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ ഒരു പരാതി ഇതുവരെ കൊടുത്തിട്ടില്ല. പാര്‍ട്ടിയെ നാണം കെടുത്തി വര്‍ഗീയ കൂടാരത്തില്‍ ചേക്കേറിയ പത്മജയെ പോലെയുള്ള നാണവും നേരും നിലപാടും നെറിയും ഇല്ലാത്ത ജന്മങ്ങളെ കേവലം സഹോദര സ്‌നേഹത്തിന്റെ പേരില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും കഴിയുമെങ്കില്‍ ഈ മുന്നണിയെ 102 സീറ്റില്‍ അധികാരത്തില്‍ എത്തിക്കാന്‍ ഗണ്യമായ പങ്കു വഹിച്ച ആ ചെറുപ്പക്കാരന് ഒരു അവസരം കൊടുക്കാന്‍ നിങ്ങള്‍ക്കെന്താണ് മടി ? രാഹുലിനെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നു.
എന്നാല്‍, ധാരാളം കള്ള പ്രേമങ്ങളും ഭ്രൂണഹത്യയും വഞ്ചനയും നടത്തി പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കിയ രാഹുലിനെ ഒരു കാരണവശാലും തിരിച്ചെടുക്കരുതെന്ന് പറയുന്ന ഒരു ചെറിയ വിഭാഗവും ചര്‍ച്ചയില്‍ സജീവമായുണ്ട്. ഇതില്‍ കൂടുതലും സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്തായാലും രാഹുലിന് വേണ്ടിയുള്ള മുറവിളിയും ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ പൊടിപൊടിക്കുകയാണ്.



