Padmaja Venugopal
-
News
പത്മജ വേണുഗോപാല്‍ ബിജെപി വിടുന്നു; കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് സൂചന
കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി ബിജെപിയില്‍ ചേര്‍ന്ന ദേശീയ സമിതി അംഗം പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി സൂചന. ദേശീയ നേതൃത്വവുമായും സംസ്ഥാന പ്രസിഡന്റുമായും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് തീരുമാനം. അടുത്ത ദിവസം രാജീവ് ചന്ദ്രശേഖരന് രാജിക്കത്ത് കൈമാറിയേക്കും എന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം നാളെ ഉണ്ടായേക്കും. അതിനിടെ, പത്മജ കോൺഗ്രസിലേക്ക് മടങ്ങാനുള്ള സാധ്യതയും ചർച്ചയാകുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തിയതായും വിവരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍നിന്ന് പത്മജ വിട്ടുനില്‍ക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രധാന പരിപാടികളിലും പത്മജയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.…
Read More »