KeralaNews

നെയ്യാറ്റിൻകരയിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വർണം, വെള്ളി ആഭരണങ്ങൾ കാണാനില്ല

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി. നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണറുടെ കീഴിലെ ക്ഷേത്രങ്ങളിലെ സ്വർണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും സ്വർണ്ണ കട്ടകളും വെള്ളി തിരുമുഖങ്ങളുമാണ് കാണാതായത്. തിരുവാഭരണ കമ്മീഷൻ്റെ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.

ദേവസ്വം ബോർഡ് നെയ്യാറ്റിൻകര എസിയുടെ കീഴിലെ ക്ഷേത്രങ്ങളിലെ തിരുവാഭരണം സൂക്ഷിക്കുന്നത് പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലെ ലോക്കറിലാണ്. അവിടെ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്‌ടമായത് കണ്ടെത്തിയത്. പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലെ സ്വർണ്ണ കട്ടി, മര്യങ്കര ക്ഷേത്രത്തിലെ സ്വർണ്ണ മുദ്രപ്പൊതി, കേളേശ്വരം ക്ഷേത്രത്തിലെ സ്വർണ്ണ ഗോപി, കൂട്ടപ്പന ക്ഷേത്രത്തിലെ വീര ചക്രം തുടങ്ങി 20 ഓളം ക്ഷേത്രത്തിലെ സ്വർണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും തിരുമുഖവും കാണാനില്ല. തിരുവാഭരണ കമീഷൻ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയ ശേഷം നെയ്യാറ്റിൻകര ദേവസ്വം എസി നൽകിയ റിപ്പോർട്ടാണ് പുറത്ത് വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button