KeralaNews

പെട്രോളിലെ എഥനോള്‍ അളവ് കാലക്രമേണ വർധിപ്പിക്കും: ന്യായീകരണവുമായി സുരേഷ് ഗോപി

തൃശൂർ: പെട്രോളിലെ എഥനോള്‍ അളവ് കാലക്രമേണ വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇരുപതാണ് നിലവിൽ അംഗീകരിച്ചിട്ടുള്ളത്, അത് വർധിപ്പിക്കും. ശാസ്ത്രീയമായ സാധ്യതകൾ പരിശോധിച്ചാണ് വർധന. എഥനോൾ അളവ് കണ്ടെത്താൻ കർണാടകയും കേരളവും പരിശോധന നടത്തട്ടെ എന്നും സുരേഷ് ഗോപി. രാഷ്ട്രീയത്തിന് വേണ്ടി സാങ്കേതിക കുത്തിത്തിരിപ്പ് നടത്തിയാൽ തുരങ്കം ആർക്കുവീഴുമെന്ന് കാണാമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

കേരളത്തിലും പെട്രോളിയം ഉൽപ്പന്നങ്ങളിൽ എഥനോൾ അളവിൽ കൂടുതൽ ഉൾപ്പെടുത്തിയെന്ന് പരാതി ഉയർന്നിരുന്നു. പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ ഓഫീസിലേക്ക് ഫോണിലൂടെ നിരവധി പരാതികൾ എത്തി. സംസ്ഥാനത്ത് പെട്രോൾ പമ്പുകളിലും ടാങ്കറുകളിലും നാളെ മുതൽ പരിശോധന നടത്താനാണ് തീരുമാനം. തിരുവനന്തപുരം എറണാകുളം കണ്ണൂർ കോഴിക്കോട് ജില്ലയിലാണ് ആദ്യഘട്ട പരിശോധന. ഈ ജില്ലകളിൽ നിന്നാണ് അധികവും പരാതികൾ മന്ത്രി ഓഫീസിലേക്ക് വന്നത്. ഉപഭോകൃതകാര്യ കമ്മീഷണറുടെ നേതൃത്വത്തിൽ ആയിരിക്കും പരിശോധന. കൃത്രിമം നടത്തിയെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കും.

അതേസമയംപെട്രോളിൽ എഥനോൾ കലർത്തുന്നതിൽ പൊതുമേഖലാ എണ്ണ കമ്പനികളെ പിന്തുണച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം രം​ഗത്തെത്തി. കർണാടകത്തിൽ 56 സാമ്പിളുകൾ നിർദിഷ്ട E 20 മാനദണ്ഡം പാലിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആരോപണങ്ങൾ ഉയരുന്നത് പരിശോധനകൾ കൃത്യമല്ലാത്തതിനാലെന്നാണ് കേന്ദ്ര സർക്കാർ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button