KeralaNews

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുതിയ വാടകവീട്ടിലേക്ക് മാറുന്നു

കന്റോൺമെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ നീളുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുതിയ വാടകവീട്ടിലേക്ക് താമസം മാറുന്നു. ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽ നിന്നാണ് അദ്ദേഹം ഇടപ്പഴഞ്ഞിയിലെ പുതിയ വീട്ടിലേക്ക് മാറുന്നത്. തീപിടിത്തത്തിന് പിന്നാലെ കൻ്റോൺമെൻ്റ് ഹൗസിലെ നവീകരണം ഇനിയും നീളുന്നതിനാലാണ് താമസം മാറുന്നത്.

അടുത്തിടെ ഉണ്ടായ തീപിടുത്തത്തിൽ കൻ്റോൺമെൻ്റ് ഹൗസിലെ പല ഭാഗങ്ങളും കത്തി നശിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 17നാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ തീപിടുത്തം ഉണ്ടായത്.

തീപ്പിടുത്തമുണ്ടായ കന്റോൺമെന്റ് ഹൗസ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ സന്ദർശിച്ചിരുന്നു. അടിയന്തരമായി അറ്റകുറ്റപ്പണികൾ വേഗത്തില്‍ തീർക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി എന്ന അറിയിപ്പോടെ സന്ദര്‍ശന വീഡിയോ മന്ത്രി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button