KeralaNews

ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള സ്വർണത്തിന്‍റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണം, മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം സെക്രട്ടറി

ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യം തിട്ടപ്പെടുത്താൻ സർക്കാർ നടപടി തുടങ്ങി. ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം, മന്ത്രി കെ. മുരളീധരന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. സ്വർണം വാങ്ങുമ്പോഴും സ്ട്രോങ് റൂമിലേക്ക് മാറ്റുമ്പോഴും ഡിജിറ്റൽ തെളിവുകൾ നിർബന്ധമാക്കണമെന്നും എല്ലാ ദേവസ്വങ്ങളിലും ഡിജിറ്റൽ സംവിധാനം നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ക്ഷേത്രമുതലുകളിൽ സ്വർണം പൂശുന്നതിനും പൊതിയുന്നതിനും പുതിയ മാർഗരേഖ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു,

നിലവിൽ ഉള്ള ലോഹത്തിന്‍റെ അളവ്, തൂക്കം, പഴക്കം എന്നിവ ഡിജിറ്റിലെസ് ചെയ്യണമെന്നും സ്വർണം പൊതിയുന്ന പ്രവർത്തികൾ പൂർത്തികരിച്ച് ഭാരനിർണയത്തിന് ശേഷം പണം കൈമാറിയാൽ മതിയെന്നും ദേവസ്വം സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്ഷേത്രങ്ങളിലെ സ്വര്‍ണം, ഭൂമി ഉള്‍പ്പെടെയുള്ള മുഴുവന്‍ ആസ്തികളുടെയും മൂല്യം കണക്കാക്കാൻ സർക്കാർ നടപടി തുടങ്ങിയിരുന്നു. ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യത്തിനാണ് ഇതിന്റെ ചുമതല.

ഓരോ ദേവസ്വം ബോര്‍ഡിന് കീഴിലുമുള്ള ക്ഷേത്രങ്ങളുടെ ആസ്തി സംബന്ധിച്ച വിശദമായ കണക്ക് ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. സ്വര്‍ണം, വെള്ളി ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍, ഭൂമി, കെട്ടിടങ്ങള്‍, മറ്റ് സ്ഥിര-ജംഗമ ആസ്തികള്‍ എന്നിവയുടെ നിലവിലെ മൂല്യം തിട്ടപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ദേവസ്വം ക്ഷേത്രങ്ങളുടെ ആകെ ആസ്തിമൂല്യം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button