KeralaNews

രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം സത്യമായി; ഗ്യാനേഷ്കുമാർ ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാൾ മുഖ്യമന്ത്രി

ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറെന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതെന്നും ബിജെപി ഏജന്റായി പ്രവർത്തിച്ചതിന് ഇനിയും തെളിവ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്യാനേഷ്കുമാർ സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ഉയർന്ന ഭരണഘടന പദവിയിൽ ഗ്യാനേഷ് കുമാർ ഒരു നിമിഷം പോലും തുടരരുതെന്നും മുഖ്യമന്ത്രിയുടെ വിമർശനം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഏജന്റായിരുന്നു ഗ്യാനേഷ് കുമാറെന്നു തെളിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബിജെപിക്ക് കച്ചവടം നടത്തിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ഉയർന്ന ജനാധിപത്യ ബോധം ഇവയെല്ലാം ഗ്യാനേഷ്കുമാർ അട്ടിമറിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞതെല്ലാം ഇപ്പോൾ സത്യമായി. അങ്ങേയറ്റം സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘ്പരിവാറിൻ്റെ തൊഴുത്തിൽ കെട്ടിയ ക്രിമിനൽ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. ബി.ജെ.പിയുമായി പരസ്പര സഹകരണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷനെ അധഃപതിപ്പിച്ച ഗ്യാനേഷ് കുമാർ ഇനിയും സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ കളങ്കപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button