News
-
സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു; 23 അധ്യാപകർക്ക് പുരസ്‌കാരം
സംസ്ഥാനത്തെ ഈ വർഷത്തെ അധ്യാപക അവാർഡുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ പ്രഖ്യാപിച്ചു. വിദ്യാർഥികളെ സർഗാത്മകമായി വളർത്തിയെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നും കൂടുതൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരെ കണ്ടെത്തി ആദരിക്കുകയാണ് അവാർഡിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ച് വീതവും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് അധ്യാപകരുമാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹരായത്. പുരസ്‌കാര ജേതാക്കൾ എൽ.പി വിഭാഗം:…
Read More » -
ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്
ചെക്ക് കേസുകളില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്. മുംൈബ ബോറിവിലി കോടതിയുടെതാണ് ഉത്തരവ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പ്രവാസി വ്യവാസായിയുടെ പരാതിയിലടക്കം നാല് കേസുകളിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഒരുവര്‍ഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് അയോഗ്യതയുണ്ടാവില്ല. കാബിനറ്റ് പദവിയിലേക്ക് അടക്കം പരിഗണിക്കുന്ന മാണി സി കാപ്പനെതിരെയാണ് ഇപ്പോള്‍ മുംബൈ കോടതി ശിക്ഷ വിധിച്ചത്. 2015 മുതല്‍ നടക്കുന്ന നിയമവ്യവഹാരത്തിന്റെ ഭാഗമാണിത്. ഓഹരി നല്‍കാമെന്ന് മൂന്ന് കോടിയലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലുള്‍പ്പടെ നേരത്തെ…
Read More » -
‘സ്വന്തം സ്ഥാപനങ്ങളിലെ സമീപനവും പൊതുവേദിയിലെ വാക്കുകളും തമ്മിൽ വൈരുദ്ധ്യം’; കാന്തപുരത്തിനെതിരെ പി ജയരാജൻ
സ്ത്രീകൾ പൊതു രംഗത്ത് ഇറങ്ങുന്നത് വൻ നാശത്തിന് കാരണമാകുമെന്ന കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവ് പി ജയരാജൻ. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വേദിയിൽ സ്ത്രീകൾക്ക് സജീവമായി പ്രത്യക്ഷപ്പെടാനും പഠിക്കാനും മുന്നേറാനും കഴിയുമെങ്കിൽ, പൊതു വേദിയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതിനെ എന്തുകൊണ്ട് എതിർക്കണം?. പി ജയരാജൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു. സ്ത്രീകളുടെ സ്വാതന്ത്ര്യവും തുല്യതയും പൊതുജീവിതത്തിലെ പങ്കാളിത്തവും സംരക്ഷിക്കണമെന്നത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന കടമയാണ്. നടപ്പാക്കാൻ കഴിയാത്തതും കാലത്തിന്റെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതുമായ നിയന്ത്രണങ്ങൾ മുന്നോട്ടുവയ്ക്കുമ്പോൾ, സ്വന്തം സ്ഥാപനങ്ങളിൽ സ്വീകരിക്കുന്ന സമീപനവും പൊതുവേദിയിൽ പറയുന്ന വാക്കുകളും…
Read More » -
സര്‍ക്കാര്‍ ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടർക്ക് നിർബന്ധിത അവധി
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി. ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം നല്‍കി. രോഗിയോടും ഒപ്പം എത്തിയവരോടും മോശമായി പെരുമാറുന്ന ദൃശ്യം പ്രചരിച്ചതിന് പിന്നാലെ രേഖ കൃഷ്ണന് സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ രേഖ കൃഷ്ണൻ രോഗിയോടും ഒപ്പമെത്തിയവരോടും തർക്കിക്കുന്ന ദൃശ്യം പുറത്തുവന്നു. പനിയും ശരീരം വേദനയും എമർജൻസിയല്ലെന്നും…
Read More » -
‘ഭീകരതയ്ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ തകര്‍ക്കണം’; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, എല്ലാ സംഘര്‍ഷങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയെ ഒറ്റക്കെട്ടായി നേരിടണം. ഭീകരതയില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ല. ഭീകരതയ്‌ക്കെതിരെ ഒരേ സ്വരത്തില്‍ സംസാരിക്കണം. ഭീകരതയുടെ മുഴുവന്‍ ആവാസ വ്യവസ്ഥയും തകര്‍ക്കണം. ഭീകരതയ്ക്കുള്ള ധനസഹായം, റിക്രൂട്ട്‌മെന്റ്, സുരക്ഷിത താവളങ്ങള്‍ എന്നിവയെയെല്ലാം തകര്‍ക്കണമെന്നും ഷാങ്ഹായ് ഉച്ചകോടിയില്‍ മോദി ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സന്നിഹിതനായിരുന്ന ചടങ്ങിലായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവരും സന്നിഹിതരായിരുന്നു. ഇന്ത്യയെ ആക്രമിക്കാന്‍ ഭീകര ഗ്രൂപ്പുകള്‍ക്ക് പിന്തുണ…
Read More » -
ഡല്‍ഹിയില്‍ നടത്താനിരുന്ന രണ്ടാംഘട്ട പ്രക്ഷോഭം പിന്‍വലിച്ച് സിജെപി; കേസുകൾ റദ്ദാക്കാൻ സുപ്രീം കോടതി അനുമതി
സെപ്റ്റംബര്‍ 5ന് ഡല്‍ഹിയില്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് പിന്‍വലിക്കുന്നതായി കോക്ക്രോച്ച് ജനതാ പാര്‍ട്ടി സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതടക്കമുള്ള ഉറപ്പുകളിന്മേലാണ് നടപടി. അതില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചതായി സിജെപി അറിയിച്ചത്. ഇതിനിടെ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കി.കേന്ദ്ര സർക്കാരിന്റെ ഹർജിയിലാണ് നടപടി. ക്രിമിനൽ പശ്ചാത്തലം ഉള്ള 2873 പേർക്കെതിരായ കേസുകൾ തുടരും. ദില്ലി, മഹാരാഷ്ട്ര,…
Read More » -
കടത്തിന് മേലെ കടം; നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയും റവന്യൂ കമ്മിയും പകുതിയോളം പിന്നിട്ടു
സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം തൊട്ട് സംസ്ഥാന സർക്കാർ. ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. കടപത്രങ്ങൾ വഴിയുള്ള ലേലം ചൊവ്വാഴ്ച ആർ.ബി.ഐയുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ നടക്കും. ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം തുകയും ആദ്യ നാല് മാസങ്ങളിൽ തന്നെ കേരളം കടമെടുത്തു കഴിഞ്ഞു. 26,461.75 കോടി രൂപയാണ് ഇതുവരെ സമാഹരിച്ചത്. ഇതിന്…
Read More » -
മുൻമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ് എസ്‌ഐടി അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. കെഎപി ബറ്റാലിയനിലെ കമാന്‍ഡന്റ് യു. പ്രേമനാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. ഫെബ്രുവരി 25ന് നടന്ന സംഭവത്തില്‍ തൊട്ടടുത്ത ദിവസം തന്നെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.അതുല്‍ അടക്കമുള്ള കെഎസ്‌യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു. വധശ്രമം അടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയ കേസില്‍ നിര്‍ണായക തെളിവുകളൊന്നും…
Read More » -
സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും.…
Read More » -
സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ പദവിയിൽ തുടരുമെന്ന് ഹൈക്കമാൻഡ്
കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ തൽക്കാലത്തേക്ക് നീളുമെന്ന് സൂചന. പാർട്ടിയുടെ സംഘടനാപരമായ പുനഃസംഘടനയും അധ്യക്ഷ പദവിയിലേക്കുള്ള പുതിയ നിയമനങ്ങളും ഉടൻ ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡിന്റെ ഇപ്പോഴത്തെ നിലപാട്. തിരക്കുപിടിച്ച ഒരു പുനഃസംഘടനയ്ക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും നിലവിലെ സാഹചര്യത്തിൽ അത്തരത്തിലുള്ള നീക്കങ്ങൾ വേണ്ടെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ കർശനമായ തീരുമാനം. അധ്യക്ഷ പദവിയിൽ തുടരുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ചില പ്രായോഗിക ബുദ്ധിമുട്ടുകളും പരിമിതികളും ഉണ്ടെന്ന് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും, ഹൈക്കമാൻഡ് അത് അംഗീകരിച്ചില്ല. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും വരാനിരിക്കുന്ന സംഘടനാ പ്രവർത്തനങ്ങളും മുൻനിർത്തി തൽക്കാലം പുതിയ…
Read More »