Kerala

  • റെഡ് അലർട്ട് : 4 ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

    സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂ‍‍ർ, വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​ മുൻകൂട്ടി നിശ്ചയിച്ച…

    Read More »
  • കനത്ത ജാ​ഗ്രതയിൽ ഡൽഹി ; കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ പാർട്ടി സ്ഥാപകൻ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ ഡൽഹിയിലെത്തും. വിമാനത്താവളത്തിൽ നിന്ന് നേരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ജന്തർമന്തിറിൽ പ്രതിഷേധത്തിന് അനുമതി തേടാനാണ് ശ്രമം. എന്നാൽ പൊലീസ് അനുമതി നൽകാനിടയില്ല. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ദില്ലി പൊലീസ് ജാ​ഗ്രത കർശനമാക്കിയിട്ടുണ്ട്. ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, സമാധാനപരമായി മാത്രം പ്രതിഷേധം എന്നാവർത്തിക്കുകയാണ് സിജെപി. ഇതുവരെ അനുമതി…

    Read More »
  • മലപ്പുറത്ത് ട്രാവലറും ലോറിയും കൂട്ടി ഇടിച്ച് അപകടം; രണ്ട് മരണം

    മലപ്പുറം പെരിയമ്പലത്ത് ട്രാവലറും ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. ട്രാവലര്‍ ഡ്രൈവര്‍ രാജേഷ്, യാത്രക്കാരി രമണി എന്നിവരാണ് മരിച്ചത്. 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് നിന്നുള്ള കൊട്ടിയൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 27 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. പുലര്‍ച്ചെ 3.15ഓടെയാണ് അപകടമുണ്ടായത്. അപകടം സംഭവിച്ച ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് യൂണിറ്റിനെ വിവരമറിയിച്ചിരുന്നു. ഇവര്‍ എത്തിയാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

    Read More »
  • നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം; അതിജീവിത ഹൈക്കോടതിയില്‍

    നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണമെന്ന് അതിജീവിത. പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അന്വേഷണത്തിന് എസ്‌ഐടിയെ നിയോഗിക്കണം എന്നും മെമ്മറി കാര്‍ഡിലെ അന്വേഷണ അട്ടിമറിയും അന്വേഷിക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹര്‍ജി നല്‍കിയത്. വസ്തുതാ പരിശോധനയിലെ കണ്ടെത്തലുകളിലാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജാണ് വസ്തുത പരിശോധന നടത്തിയത്. പീഡന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡില്‍ മൂന്ന് തവണയാണ് നിയമവിരുദ്ധ പരിശോധന നടന്നത്. മെമ്മറി കാര്‍ഡ് അനധികൃതമായി…

    Read More »
  • പെരുമ്പാവൂരില്‍ ബസിനുളളില്‍ മോഷണം നടത്തിയ സ്ത്രീയും സുഹൃത്തും പിടിയില്‍

    പെരുമ്പാവൂരില്‍ ബസിനുളളില്‍ മോഷണം നടത്തിയ സ്ത്രീയും സുഹൃത്തും പിടിയില്‍. കര്‍ണാടക സ്വദേശി രാധ, ഇവരുടെ ആണ്‍സുഹൃത്ത് രതീഷ് എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച്ച വൈകുന്നേരം നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. കാക്കനാടുളള ഇവരുടെ വാടക മുറിയില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ബസ് പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് പ്രതി രാധ മോഷണം നടത്തിയത്. യാത്രക്കാര്‍ കൂട്ടമായി ഇറങ്ങുന്ന തിരക്കിനിടെ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കൈ മറച്ചുപിടിച്ചാണ് രാധ സഹയാത്രികയായ സ്ത്രീയുടെ ബാഗ് തുറന്ന് പേഴ്‌സ് കവര്‍ന്നത്. പേഴ്‌സിനുളളില്‍ സൂക്ഷിച്ചിരുന്ന…

    Read More »
  • മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

    മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നേമം മണ്ഡലത്തിന്റെ വികസനാവശ്യങ്ങളെക്കുറിച്ചും ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും ബിജെപി/എന്‍ഡിഎ പിന്തുണയ്ക്കുകയും, ജനവിരുദ്ധ നയങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അടുത്തിടെ എന്‍ഡിഎ ഘടകക്ഷി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി ഡി…

    Read More »
  • കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ശനിയാഴ്ച) അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്നതിനാലുമാണ് ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06/06/26, ശനിയാഴ്ച) അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു…

    Read More »
  • പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

    പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി. വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ നിന്നാണ് മദ്യം പിടികൂടിയത്. കൊല്ലമുള ചാത്തന്‍തറ സ്വദേശി നസീര്‍ ആണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ 86 കുപ്പി വിദേശമദ്യമാണ് വില്‍പനക്കായി സൂക്ഷിച്ചിരുന്നത്. ഓര്‍ഡര്‍ അനുസരിച്ച് ഓട്ടോയില്‍ മദ്യം എത്തിച്ചു നല്‍കുകയായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്‌സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്. കുറച്ചുനാളായി എക്‌സ്‌സൈസ് ഷഡോ സംഘത്തിലന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ഇയാള്‍ വലിയ തരത്തിലുള്ള മദ്യവില്‍പ്പന നടത്തിയിരുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

    Read More »
  • വരൂ… നമുക്കും ഒരു തൈ നടാം…

    വരൂ…, നമുക്കും ഒരു തൈ നടാം… By ശങ്കർ ദേവഗിരി ലോക പരിസ്ഥിതി ദിന സ്പെഷ്യൽ ലേഖനം – ജൂൺ 5, 2026 പുറത്തെ ചൂട് കൂടുന്നു. മഴ പെയ്യേണ്ട സമയത്ത് വെയിൽ കത്തുന്നു. കിണറുകൾ വറ്റുന്നു, പുഴകൾ ചുരുങ്ങുന്നു. ഭൂമി നമുക്ക് അയക്കുന്ന മുന്നറിയിപ്പുകളാണിത്. ഇനിയും കാത്തിരിക്കാൻ സമയമില്ല. അതുകൊണ്ടാണ് ഈ പരിസ്ഥിതി ദിനത്തിൽ നമ്മൾ ഉറക്കെ പറയുന്നത്: “വരൂ നമുക്കും ഒരു തൈ നടാം…” എന്തുകൊണ്ട് ജൂൺ 5 പ്രധാനമാകുന്നു?1972-ൽ സ്റ്റോക്ക്ഹോമിൽ നടന്ന ഐക്യരാഷ്ട്ര സമ്മേളനത്തിന്റെ ഓർമ്മയ്ക്കായി 1973 മുതൽ ജൂൺ 5…

    Read More »
  • സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

    എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ ഇഡിയുടെ അന്വേഷണം തുടരാമെന്ന് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താന്‍ കഴിയില്ലെന്ന സിഎംആര്‍എല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിനായി, രണ്ടാഴ്ച വിധി മരവിപ്പിക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളി. അന്വേഷണം നടത്തുന്നതില്‍ എന്താണ് തടസ്സമെന്ന് കോടതി വാദത്തിനിടെ സിഎംആര്‍എല്ലിനോട്…

    Read More »
Back to top button