Kerala

  • സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ അറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും…

    Read More »
  • ഇടുക്കിയിൽ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിന് സമീപം കഞ്ചാവ് ചെടികൾ; 3 പേർ അറസ്റ്റിൽ

    ഇടുക്കി കുമളിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി 3 യുവാക്കൾ പിടിയിലായി. ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലിന് സമീപത്ത് കഞ്ചാവ് ചെടികളും കണ്ടെത്തി. ‘ഓപ്പറേഷൻ തുഫാൻ’ൻറെ ഭാഗമായി കുമളി പൊലീസ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം ചെറിയ അളവിലുള്ള കഞ്ചാവ് പിടികൂടിയിരുന്നു. ഇതേത്തുടർന്നാണ് കച്ചവടക്കാരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. വിൽപ്പനയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. അമരാവതി മുകളേൽ വീട്ടിൽ എബിൻ എം.ജെ , കൊല്ലംപട്ടട കുന്നത്ത് മലയിൽ വീട്ടിൽ സന്തോഷ് , അമരാവതി…

    Read More »
  • ‘വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് ഓര്‍ക്കാതെ രാഷ്ട്രീയ നിലപാട് ആവര്‍ത്തിച്ച് പറഞ്ഞയാള്‍; നഷ്ടമായത് കൂടപ്പിറപ്പിനെ’: മുഖ്യമന്ത്രി

    അന്തരിച്ച സിനിമാ താരം സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയെ മാത്രമല്ല, തനിക്ക് ഒരു കൂടപ്പിറപ്പിനെ കൂടിയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാളാണ് സലിംകുമാറെന്നും മുഖ്യമന്ത്രി അനുസിമരിച്ചു. ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി…

    Read More »
  • പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലണ്ടറിന് 29 രൂപയുടെ വര്‍ധന

    പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്നുമുതൽ നിലവിൽ വരും. മാർച്ചിൽ പാചകവാതകത്തിന് 60 രൂപ കൂട്ടിയിരുന്നു. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി വർധിച്ചു. ജൂണിൽ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിലയിൽ 42 രൂപയുടെ വർധന വരുത്തിയിരുന്നു.

    Read More »
  • പ്രിയതാരത്തിന് വിട; സലിം കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്, ഒരുമണിവരെ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം

    അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ വൈകീട്ട് മൂന്നിന് നടക്കും. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോവും. പിന്നീട് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് കുടുംബവുമായി ബന്ധമുള്ളവർ അറിയിക്കുന്നത്. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. 56 വയസായിരുന്നു. ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെയോടെ ടൗൺ ഹാളിലേക്ക് കൊണ്ടുപോവും. അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളിൽ സലിം കുമാർ പങ്കെടുത്തിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനു…

    Read More »
  • ഗൺമാന്മാർക്കെതിരെയുള്ള കേസ്; വിധി തിങ്കളാഴ്ച്ച

    നവ കേരള യാത്രയോടനുബന്ധിച്ച് മുഖ്യമന്ത്രിക്കും ഒപ്പം ഉണ്ടായിരുന്ന മന്ത്രിമാർക്ക് നേരെ പ്രതിഷേധിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ വിധി പറയാൻ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അഞ്ച് പേരെ പ്രതികരിച്ച പ്രത്യേക അന്വേഷണസംഘം കേസെടുത്തിരിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് മന്ത്രിമാർക്ക് നേരെ അക്രമ സമരവുമായി എത്തിയത് ഇതിനെ പ്രതിരോധിക്കാൻ ലോക്കൽ പോലീസ് പരാജയപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ അക്രമികളെ നേരിട്ടത്. ഇതിനെതിരെ വധശ്രമം അടക്കമുള്ള…

    Read More »
  • കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ CPIMന് തിരിച്ചടി; പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്ന് PLMA കോടതി

    കരുവന്നൂർ കള്ളപണക്കേസിൽ സിപിഐഎമ്മിന് തിരിച്ചടി. കേസിൽ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് സമൻസ് അയച്ച് കോടതി. പിഎൽഎംഎ കോടതിയുടെതാണ് വിധി. പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷണം. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണൻ, എസി മൊയ്തീൻ, എം എം വർഗീസ് അടക്കമുള്ള മുഴുവൻ പ്രതികൾക്കും കോടതി സമൻസ് അയച്ചു. അടുത്തമാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണം. പ്രതി പട്ടികയിലെ 28 പേർക്കാണ് സമൻസ് അയച്ചത്.

    Read More »
  • മാസപ്പടി കേസ് ; കരുതലോടെ നീങ്ങാൻ ഇഡി, വീണയെ വിളിപ്പിക്കും മുമ്പ് പരമാവധി തെളിവ് ശേഖരിക്കും

    മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സമൻസ് നൽകി വീണ തൈക്കണ്ടിയേയും സിഎംആർഎൽ എംഡി ശശിധരൻ കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും. ആദ്യം കേസന്വേഷിച്ച കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ് എഫ് ഐഒയിൽ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും. ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികൾക്കോ തടസ്സമില്ലെങ്കിലും തെളിവുകൾ ഉറപ്പാക്കിയ ശേഷം നീങ്ങാനാണ് ഇഡിയുടെ നിലവിലെ…

    Read More »
  • യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

    നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും. മര്‍ദ്ദന ദൃശ്യങ്ങള്‍ കോടതി കാണും. കേസില്‍ നരഹത്യാശ്രമ കുറ്റം ചുമത്തിയതില്‍ കോടതി ആരാഞ്ഞ ചോദ്യങ്ങളില്‍ എസ്‌ഐടി ഇന്ന് മറുപടി നല്‍കും. പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളും ആധികാരികത തെളിയിക്കുന്ന ഫോറന്‍സിക് പരിശോധന ഫലവും ഹാജരാക്കണമെന്ന് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് ചെയ്തതെന്നും അതിരുവിട്ട ഇടപെടല്‍ ഉണ്ടായില്ലെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിഭാഗം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആവാത്തതിനെ തുടര്‍ന്ന്…

    Read More »
  • ആരോഗ്യവകുപ്പില്‍ അടിമുടി മാറ്റം ; മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി ഉത്തരവിറക്കി സര്‍ക്കാര്‍

    ആരോഗ്യവകുപ്പില്‍ അടിമുടി മാറ്റം. മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ടുമാരെ മാറ്റി ഉത്തരവിറക്കി. 25 ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിച്ചത്. സൂപ്രണ്ടുമാര്‍ക്ക് പുറമേ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ക്കും ആര്‍എംഒമാര്‍ക്കും മാറ്റമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ. ജയചന്ദ്രനെ സൂപ്രണ്ടായി നിയമിച്ചു. അനസ്‌തേഷ്യ വിഭാഗം പ്രൊഫസറായിരുന്നു ജയചന്ദ്രന്‍. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോ. അനൂപ് ജോസഫിനെയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോ. ലിജോ കൊല്ലനൂരിനെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോ. ടിഗ്ഗി തോമസിനെയും സൂപ്രണ്ടുമാരായി നിയമിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡോ. ഹരീഷ് ചന്ദ്രനെയാമ് സൂപ്രണ്ടായി നിയമിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍…

    Read More »
Back to top button