Cinema
-
സിനിമയെ സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുന്നു’; ഹാല്‍ സിനിമയ്ക്ക് എതിരായ നടപടിയില്‍ സിനിമ സംഘടനകള്‍ രംഗത്ത്
‘ഹാല്‍ സിനിമയ്ക്ക് എതിരായ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ഫെഫ്കയും പ്രൊഡ്യൂസേഴസ് അസോസിയേഷനും രംഗത്ത്. മലയാള സിനിമയെ മാത്രം സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുകയാണെന്ന് സിബി മലയില്‍ ട്വന്റിഫോറിനോട് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിനെതിരെ വീണ്ടും സമരം നടത്തേണ്ട സാഹചര്യമാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. ഹാല്‍ സിനിമയ്‌ക്കെതിരായ സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ടിനു പിന്നാലെ രൂക്ഷമായ പ്രതികരണവുമായാണ് ഫെഫ്കയും പ്രൊഡ്യൂസസ് അസോസിയേഷനും രംഗത്തുവന്നിരിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കേണ്ട വാക്കുകളുടെ നിയമാവലി സെന്‍സര്‍ ബോര്‍ഡ് നല്‍കിയാല്‍ നന്നാകും എന്ന് സിബി മലയില്‍ പറഞ്ഞു. വാക്കുകള്‍ക്കും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരികയാണെങ്കില്‍…
Read More » -
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് ; ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. ദില്ലി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഉള്ളൊഴുക്കിനാണ്. അവാർഡ് വിതരണത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ…
Read More » -
‘നല്ല സിനിമകള്‍ ഇനിയും സംഭവിക്കട്ടെ; അവാര്‍ഡ് മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു’ : മോഹന്‍ലാല്‍
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നുവെന്ന് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍. എല്ലാവരും ചേര്‍ന്നതാണ് സിനിമ. പ്രേക്ഷകര്‍ക്കും കൂടെ പ്രവര്‍ത്തിച്ചവര്‍ക്കും ജ്യുറിക്കും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. എന്റെ മേഖലയില്‍ ഞാന്‍ സത്യസന്ധത പുലര്‍ത്തി. അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്ത്യയിലെ മികച്ച നടന്മാരുടെ കൂടെ അഭിനയിക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു. എല്ലാവരുടെയും പിന്തുണ വലുതായിരുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പടെ വലിയ പിന്തുണ നല്‍കി. നല്ല സിനികള്‍ ഇനിയും സംഭവിക്കട്ടെയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു. സിനിമയ്ക്ക് ഇന്ന് പരിമിതികൾ ഇല്ല. വളരെ…
Read More » -
ആ ദിവസം ഒരിക്കലും മറക്കാനാകില്ല, എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു അത്: ഷെയിൻ നിഗം
ഷെയിൻ നിഗത്തിന്റെ നായകനാക്കി ഡിമൽ ഡെന്നിസ് ഒരുക്കിയ സിനിമയാണ് വലിയപെരുന്നാൾ. വലിയ പ്രതീക്ഷയിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഷെയിൻ നിഗം. തന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു വലിയപെരുന്നാളിന്റെ പരാജയമെന്നും ആ സിനിമയുടെ റിലീസ് ദിനം തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഷെയിൻ നിഗം പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ ഇക്കാര്യം പറഞ്ഞത്. ‘എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായി എനിക്ക് അനുഭവപ്പെട്ടത് വലിയ പെരുന്നാളിന്റെ പരാജയമാണ്. എന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ നടക്കുന്നതിനിടയിലായിരുന്നു…
Read More » -
നിര്‍മാതാക്കള്‍ക്ക് തിരിച്ചടി; കൂലിയുടെ ‘എ സര്‍ട്ടിഫിക്കറ്റ്’ പിന്‍വലിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
രജനികാന്ത് ചിത്രം കൂലിയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവര്‍ത്ത് നല്‍കിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. നിര്‍മാതാക്കളുടെ പരാതിയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ജസ്റ്റിസ് ടിവി തമിഴ്‌സെല്‍വിയുടെ നിരീക്ഷണം. നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ എക്‌സാമിനിങ് കമ്മിറ്റി കൂലിയ്ക്ക് നല്‍കിയത് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. ചിത്രത്തിലെ വയലന്‍സ് ആയിരുന്നു എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു. കട്ടുകളും നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് സണ്‍ പിക്‌ചേഴ്‌സ് കോടതിയെ സമീപിച്ചത്. സമീപകാലത്തിറങ്ങിയ…
Read More » -
എ എം എം എ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന്
താര സംഘടനയായ എ എം എം എ യുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന്. രാവിലെ 11 മണിക്ക് എ എം എം എ ഓഫീസിൽ വെച്ച് ചേരുന്ന യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും.സംഘടനക്കുള്ളില്‍ തന്നെയുള്ള തർക്കങ്ങൾക്കും പരാതികള്‍ക്കുമാകും പ്രഥമ പരിഗണന. മെമ്മറി കാർഡ് വിവാദവും യോഗത്തിൽ ചർച്ചയാകും. ഡബ്ല്യു സി സി യിലെ അംഗങ്ങളോടുള്ള പുതിയ നേതൃത്വത്തിൻ്റെ സമീപനയും നിർണ്ണായകമാകും. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നായിരുന്നു പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ശ്വേതാ മേനോൻ്റെ പ്രതികരണം. അമ്മയുടെ നേതൃത്വത്തിലേക്ക്…
Read More » -
‘അമ്മ’യിൽ പുതു ചരിത്രം; നയിക്കാൻ വനിതകൾ, ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോനെ തെരഞ്ഞെടുത്തു. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാലിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിതകൾ വരുന്നത്. ‘മമ്മൂട്ടിയുടേത് ഭീഷണിയുടെ സ്വരം തന്നെ; പ്രതികരിക്കുന്ന സ്ത്രീകളെ പിന്തിരിപ്പിക്കുന്ന സൂപ്പര്‍ താരങ്ങള്‍’; തുറന്നടിച്ച് സാന്ദ്ര തോമസ്പകുതിയിലേറെ വോട്ടുകൾ ഇരുവരും നേടിയെന്നാണ് പുറത്തുവരുന്ന വിവരം. ദേവനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതയ്ക്കെതിരെ മത്സരിച്ചത്. നടൻ രവീന്ദ്രനാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുവിനെതിരെ മത്സരിച്ചത്. അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെ ഒട്ടേറെ വിവാദങ്ങളും നിലനിന്നിരുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി…
Read More » -
ഫെഫ്ക പി ആര്‍ ഒ യൂണിയന്‍ തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്.
ഫെഫ്ക പി ആര്‍ ഒ യൂണിയന്‍ തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടത്തിൽ സെക്രട്ടറികൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പി ആർ ഓ മാരുടെ സംഘടനയായ ഫെഫ്ക പി ആർ ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉൽഘാടനം ചെയ്തു. എബ്രഹാം ലിങ്കൺ ആണ് പുതിയ പ്രസിഡന്റ്. സെക്രട്ടറി: അജയ് തുണ്ടത്തിൽ. ട്രഷറർ: മഞ്ജു ഗോപിനാഥ്. ആതിര ദിൽജിത്ത് വൈസ് പ്രസിഡൻ്റായും, പി ശിവപ്രസാദ് ജോയിൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി…
Read More » -
തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു
തമിഴ് നടനും ടെലിവിഷൻ താരവുമായ മദൻ ബോബ് (കൃഷ്ണ മൂർത്തി) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് മരണം. 71 വയസായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്. നൂറിലധികം സിനിമകളിൽ ഹാസ്യ, സ്വഭാവ നടനായി അഭിനയിച്ചിട്ടുണ്ട്. സംഗീത വേദികളിലൂടെയാണ് അദ്ദേഹം കലാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷൻ ഷോകളിൽ അവതാരകനും വിധി കർത്താവുമായും തിളങ്ങി. പിന്നാലെയാണ് സിനിമയിലേക്കെത്തിയത്. തെനാലി, ഫ്രണ്ട്സ്, റെഡ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. മലയാളത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ഭ്രമരം സിനിമയിലാണ്…
Read More » -
അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി നടൻ ബാബുരാജ്…
താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി നടൻ ബാബുരാജ്. ബാബുരാജിനെതിരെ പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് നാമനിർദേശ പത്രിക ബാബുരാജ് പിൻവലിച്ചത്. ഏറ്റവുമൊടുവിൽ സരിത എസ് നായരുടെ പരാതിയും ബാബുരാജിനെതിരെ വന്നിരുന്നു. ഇത്തരം പരാതികൾ തന്നെ വേദനിപ്പിച്ചുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ടാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതെന്നും ബാബുരാജുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് നേർക്കുനേർ വരുന്നത്. കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ് ബാബുരാജ് പിന്മാറിയതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ. മോഹൻലാലിൻ്റെ പേര്…
Read More »