KeralaNews

‘ഗവർണർ ഗോശാലകൾ നിർമിക്കേണ്ടത് യോഗിയുടെ യുപിയിൽ’; വിമർശിച്ച് ബിനോയ് വിശ്വം

കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകളും, പശുക്കൾക്കായി ഗോശാലകളും നിർമിക്കണം എന്ന പരാമർശത്തിനെതിരെ സിപിഐ. ഗവർണർ ഗോശാലകൾ നിർമിക്കേണ്ടത് യോഗിയുടെ യുപിയിൽ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗോമാതാക്കൾ അലഞ്ഞ് തിരിയുന്നത് ഉത്തർപ്രദേശിലാണ്. ഗവർണർ യഥാർത്ഥ ഇന്ത്യൻ പാരമ്പര്യം ഇനിയും മനസ്സിലാക്കേണ്ടതുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.

സനാതന ധർമ്മം വരും തലമുറയെ പഠിപ്പിക്കണമെന്നും കശ്മീർ മുതൽ കന്യാകുമാരി വരെയുള്ളവർ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നുണ്ടെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞിരുന്നു. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഗവർണറുടെ പരാമർശം.

തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കൾക്കായി ക്ഷേത്രങ്ങളിൽ ഗോശാലകൾ നിർമിക്കണം. ഇതിന് ഒരുപാട് സഹായം ലഭിക്കുമെന്നും ക്ഷേത്ര ദേവസ്വങ്ങൾ ഇവ നിർമിക്കാൻ മുൻകൈ എടുക്കണമെന്നും ഗവർണർ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button