-
News
ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം, തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കും
ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും. ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുള്ള തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കും.
Read More » -
Kerala
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവില്ല; ഇറാന്റെ പികാക്‌സ് മലനിര ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്
ഇറാന്റെ പികാക്‌സ് മലനിരയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇറാന്റെ യുറേനിയം ശേഖരമുള്ള മലനിര വൈകാതെ തന്നെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിലെ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് ‘പികാക്‌സ് മൗണ്ടന്‍’ സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തുരങ്ക സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഒരു കേന്ദ്രം കൂടിയാണ് ഇത്. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ മാസങ്ങളായി തുടരുന്ന യുദ്ധത്തിന്റെ ലക്ഷ്യം ആണവായുധം സ്വന്തമാക്കുന്നതില്‍ നിന്ന് തെഹ്റാനെ തടയുക…
Read More » -
News
രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി; എംഎല്‍എയ്ക്ക് പരിക്ക്
ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. എന്നാല്‍ എംഎല്‍എ ആക്രമിച്ചുവെന്നാണ് ജില്ലാ പഞ്ചായത്തംഗം സജിത്തിന്റെ ആരോപണം. പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘എന്റെ കൈ വിടടാ’ എന്ന് എംഎല്‍എ പറയുന്നതും ‘നീയാരാടാ’ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എംഎല്‍എ,…
Read More » -
News
വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആദ്യയോഗം ഇന്ന്
കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആദ്യയോഗം ഇന്ന് ചേരും. കെഎപി നാലാം ബറ്റാലിയന്‍റെ ആസ്ഥാനമായ കണ്ണൂരിലെ ധർമ്മശാലയിൽ വൈകീട്ട് നാല് മണിക്കാണ് യോഗം. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്‍റ് യു. പ്രേമന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ണൂർ എസിപി എം.പി. ആസാദ്, റെയിൽവേ സിഐ ജി.എസ്. സജി എന്നിവരുൾപ്പെടെ 8 പേരാണ് സംഘത്തിലുള്ളത്. ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മാരകായുധങ്ങളുമായെത്തി മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ഗൺമാന്‍റെ…
Read More » -
News
തൃശൂര്‍ കൈപ്പമംഗലത്ത് ലോറിക്ക് പിന്നില്‍ കാറിടിച്ച് വന്‍ വാഹനാപകടം; എട്ട് പേര്‍ക്ക് ദാരുണാന്ത്യം
തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ. വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11:42നായിരുന്നു അപകടം. നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ലെ…
Read More » -
National
സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു; പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും
വീണ്ടും മുട്ടുമടക്കി പൊലീസ്, സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു. പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും. ചർച്ചകൾക്ക് ശേഷം സൗരവ് ദാസും അഷിതോശ് രംഗയും പുറത്തേക്ക്. FIR ഇൽ ഗുരുതര വകുപ്പുകൾ ചേർക്കും. തൽക്കാലത്തേക്ക് സിജെപി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. നിലവിലെ എഫ്ഐആറിൽ ആണ് കൂടുതൽ വകുപ്പുകൾ ചുമത്തുക.തത്കാലം പിരിയുന്നുവെന്നും വൈകിട്ട് തിരിച്ചെത്തി നടപടികൾ പരിശോധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. പ്രതിയുടെ വെളിപ്പെടുത്തൽ വീഡിയോ പോലീസ് പരിശോധിക്കും. നേരത്തെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി സിജെപി രംഗത്തെത്തിയിരുന്നു. സിജെപി പ്രക്ഷോഭകയുടെ പിതാവിന്റെ തല അടിച്ചു…
Read More » -
Uncategorized
അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റു; വിദ്യാർഥി അറസ്റ്റിൽ
തൃക്കാക്കര ഭാരത മാത കോളേജിലെ മോർഫിങ് കേസിലെ പ്രതി ശ്രീഹരി ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പങ്കു വച്ചതായി കണ്ടെത്തൽ. പ്രതിയുടെ പണമിടപാടു വിവരങ്ങൾ പൊലീസിനു ലഭിച്ചു. ഇന്നലെ പിടികൂടിയ ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും. മോർഫിങ്ങ് കേസിൽ പിടിയിലായ ശ്രീഹരിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ദൃശ്യങ്ങൾ ടെലിഗ്രാം വഴി വിൽപ്പന നടത്തിയതായുള്ളെ വിവരം പോലീസിന് ലഭിച്ചത്. ടെലിഗ്രാമിൽ വ്യത്യസ്ത ഗ്രൂപ്പുകളുണ്ടാക്കിയാണ് അധ്യാപകരുടെയും ,സഹപാഠികളുടെയും ദൃശ്യങ്ങൾ ശ്രീഹരി പങ്കുവെച്ചിരുന്നത്. അധ്യാപകർ ക്ലാസ് എടുക്കുന്നതുൾപ്പെടെയുള്ള ദൃശൃങ്ങൾ പ്രതി…
Read More » -
News
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകൻ; പങ്കെടുക്കാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പള്ളിയോട സേവാ സംഘത്തോടുള്ള എതിര്‍പ്പ് മൂലമാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ജയകുമാര്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. ഉപരാഷ്‌ട്രപതി എത്തിയ ഉത്രട്ടാതി ജലമേളയ്ക്ക് ദേവസ്വം ബോർഡ് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നതാണ് അതൃപ്തിക്ക് കാരണം. എന്നാൽ വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് അഷ്ടമിരോഹിണി ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് ജയകുമാറിന്റെ പ്രതികരണം. ജയകുമാറിനു പകരം ക്ഷേത്ര തന്ത്രിമാരിൽ ഒരാളായ അക്കീരമൺ കാളിദാസ ഭട്ടതിരിയാണ് ഉദ്ഘാടകനായത്. പള്ളിയോട സേവാ സംഘം പരിപാടികൾ രാഷ്ട്രീയ താൽപര്യത്തിനായി ഉപയോഗിക്കുന്നു എന്നാണ് ആക്ഷേപം. ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ ദേവസ്വം…
Read More » -
News
കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്
കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി. വ്യാജ പ്രവേശന പോര്‍ട്ടലുകളില്‍ വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷകര്‍ക്കും മുന്നറിയിപ്പ് നല്‍കി. കേരള സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ (SDE) എന്ന പേരിലുള്ള വ്യാജ വെബ്സൈറ്റിനെതിരെയാണ് സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള വ്യാജ പ്രവേശന വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വെബ്സൈറ്റ്, വിദ്യാര്‍ത്ഥികളില്‍ നിന്ന് രജിസ്ട്രേഷനും ഓണ്‍ലൈന്‍ പേയ്മെന്റും സ്വീകരിക്കുന്നുണ്ട്. ഇത് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനും സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനുമുള്ള സാധ്യത ഉയര്‍ത്തുന്നതായി…
Read More » -
News
‘ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുന്നു, വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാൻ ശ്രമം’ വിവാദങ്ങളിൽ പ്രതികരണവുമായി കാന്തപുരം
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നുവെന്നാണ് കാന്തപുരത്തിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കാന്തപുരത്തിന്റെ പരാമർശം. അണികളോട് സംയമനം പാലിക്കാനും കാന്തപുരത്തിന്റെ ആഹ്വാനം. ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുകയാണ്. ഇതിലൂടെ വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നു. നിക്ഷിപ്ത താൽപര്യം തിരിച്ചറിയണം. അറിവന്വേഷണം അട്ടിമറിക്കുന്ന ദുഷ്ടലാക്കാണ്. സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്നും പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും കാന്തപുരം ഫേസ്ബുക്കിൽ…
Read More »