-
News
അനാരോഗ്യം; മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി. വൈകുന്നേരം നാലിന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്. വൈകുന്നേരം അഞ്ചിന് സര്‍വോദയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇവിടെയും എത്തിയിരുന്നില്ല.
Read More » -
News
ചാലക്കുടിയിൽ തെരുവ് നായ ആക്രമണം: 12 പേർക്ക് പരിക്ക്
ചാലക്കുടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. കൂടപ്പുഴ ജനതാ റോഡ് പരിസരത്താണ് നാട്ടുകാർക്ക് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് പേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കടിച്ച നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്ന് സംശയമുണ്ട്. തെരുവ് നായ ശല്യത്തെക്കുറിച്ച് പല തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാർഡിലാണ് സംഭവം. ഇതേ വാർഡിൽ രണ്ടാഴ്ച മുൻപ് 7 പേർക്ക്…
Read More » -
News
തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തൽ ; ജി.സുധാകരനെതിരെ പൊലീസ് കേസെടുത്തു
തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തലിൽ ജി.സുധാകരനെതിരെ പൊലീസ് കേസെടുത്തു. വിവാദ പ്രസംഗത്തിന് പിന്നാലെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ കത്ത് നൽകിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം ലഭിച്ചതിന് പിന്നാലെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. തപാൽ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുത്തത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 136, 128 എന്നിവയുടെ ലംഘനവും 1961ലെ തെരഞ്ഞെടുപ്പ് ചട്ടലംഘനവും നടത്തിയതായി കണ്ടത്തിയതിനെ തുടർന്നാണ് നടപടി. ഐപിസി 465, 468,471 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ജി. സുധാകരന്റെ മൊഴി രേഖപ്പെടുത്തും.1989 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി…
Read More » -
News
ഭീകരതാവളങ്ങള്‍ നശിപ്പിച്ചത് ലോകം മുഴുവന്‍ കണ്ടു : ബ്രഹ്മോസിന്റെ ശക്തി പാകിസ്ഥാന്‍ അറിഞ്ഞു, രാജ്‌നാഥ് സിങ്
പാകിസ്ഥാന് 100 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കാനുള്ള ഐഎംഎഫ് തീരുമാനം പുനഃ പരിശോധിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ നശിപ്പിച്ച ഭീകര ശൃംഖല പുനര്‍നിര്‍മ്മിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുകയാണ്. ഐഎംഎഫ് നല്‍കുന്ന ധനസഹായം നേരിട്ടോ അല്ലാതെയോ പാകിസ്ഥാനില്‍ ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഭുജ് വ്യോമതാവളത്തില്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ പങ്കെടുത്ത വ്യോമസേന സൈനികരെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. ഇന്നത്തെ കാലത്ത്, പാകിസ്ഥാനുള്ള ഏതൊരു തരത്തിലുള്ള സാമ്പത്തിക സഹായവും ഭീകരവാദ…
Read More » -
News
ബെയ്‌ലിന്‍ ദാസ് 30 വരെ റിമാന്‍ഡില്‍, ജാമ്യാപേക്ഷ നാളെ പരിഗണിക്കും
തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍. 27വരെയാണ് ബെയ്‌ലിനെ കസ്റ്റഡിയില്‍ വിട്ടത്. ബെയ്‌ലിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചു. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ യുവതിയുടെ ആക്രമണത്തില്‍ ബെയ്‌ലിന്‍ ദാസിനും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ജൂനിയര്‍ അഭിഭാഷക മര്‍ദിച്ചപ്പോള്‍ കണ്ണട പൊട്ടി ബെയ്‌ലിന്റെ ചെവിക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ…
Read More » -
News
തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ദുരൂഹത
കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. കരുമം സ്വദേശി ഷീജ (50) ആണ് മരിച്ചത്. ഷീജയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കരുമത്ത് കുറ്റിക്കാട്ടുലൈനില്‍ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ്. ഇവിടെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട് മാത്രമാണ് ഉള്ളത്. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തീപൊള്ളലേറ്റ് മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഷീജ പ്രദേശത്തുള്ള സുഹൃത്ത് സജിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍…
Read More » -
News
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; തിരുവല്ലയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം. ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്തെ…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് കൂടിയത് 880 രൂപ : വീണ്ടും 70,000ലേക്ക്
ഇന്നലെ കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് 880 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 69,000ന് മുകളില്‍ എത്തി. 69,760 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് വര്‍ധിച്ചത്. 8720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70000ല്‍ താഴെയെത്തിയത്. പവന് 68,880 രൂപയായി താഴ്ന്ന് ഈ മാസത്തെ താഴ്ന്ന നിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. തുടര്‍ന്ന് വില ഉയരുകയായിരുന്നു. ഓഹരി വിപണിയിലെ…
Read More » -
Business
സംസ്ഥാനത്ത് സ്വർണവില ഒറ്റയടിക്ക് കുറഞ്ഞു ; ഒരാഴ്ചയ്ക്കിടെ 4000 രൂപയുടെ ഇടിവ്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയത്. ഇന്ന് 68,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് കുറഞ്ഞത്. 8610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില…
Read More » -
News
ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി റിതു ജയനെതിരെ കാപ്പ ചുമത്തി
പറവൂര്‍ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കൂട്ടക്കൊലക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി. ചേന്ദമംഗലം കിഴക്കുംപുറം പേരേപ്പാടം ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍ റിതു ജയനെ(27)തിരെയാണ് കാപ്പ ചുമത്തിയത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലത സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷാണ് ഉത്തരവിട്ടത്. വടക്കേക്കര, നോര്‍ത്ത് പറവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകം, ദേഹോപദ്രവം തുടങ്ങിയ കേസുകളിലെ പ്രതിയാണ് റിതു ജയന്‍. ചേന്ദമംഗലം പേരേപ്പാടം ഭാഗത്ത് ഇയാളുടെ അയല്‍വാസികളുടെ വീട്ടില്‍ അതിക്രമിച്ച് കയറി വേണു, വേണുവിന്റെ ഭാര്യ ഉഷ, ഇവരുടെ…
Read More »