
സംസ്ഥാനത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വീണ്ടും മരണം. മലപ്പുറം വേങ്ങരയില്‍ 18-കാരനാണ് മരിച്ചത്. കണ്ണമംഗലം അച്ചനമ്പലം സ്വദേശി അബ്ദുല്‍ വദൂത്തിനാണ് ജീവന് നഷ്ടമായത്.
വെട്ടുതോട് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതം ഏറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഷോക്കേറ്റത്. അറിയാതെ വൈദ്യൂതി ലൈനില്‍ പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.