malappuram

  • News

    മലപ്പുറത്ത് ട്രാവലറും ലോറിയും കൂട്ടി ഇടിച്ച് അപകടം; രണ്ട് മരണം

    മലപ്പുറം പെരിയമ്പലത്ത് ട്രാവലറും ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. ട്രാവലര്‍ ഡ്രൈവര്‍ രാജേഷ്, യാത്രക്കാരി രമണി എന്നിവരാണ് മരിച്ചത്. 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് നിന്നുള്ള കൊട്ടിയൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 27 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. പുലര്‍ച്ചെ 3.15ഓടെയാണ് അപകടമുണ്ടായത്. അപകടം സംഭവിച്ച ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് യൂണിറ്റിനെ വിവരമറിയിച്ചിരുന്നു. ഇവര്‍ എത്തിയാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

    Read More »
  • News

    വാൽപ്പാറ അപകടം ; മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി, പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ

    കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൊള്ളാച്ചി ആശുപത്രിയിൽ പൂർത്തിയാക്കി. രാവിലെ ആറേകാലോടെ പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒന്‍പത് ആംബുലന്‍സുകളും ഒന്നിച്ചാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. ഇന്ന് മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്. പ്രത്യേക ഉത്തരവ് ഇറക്കി പോസ്റ്റ് മോർട്ടം രാത്രി തന്നെ പൂർത്തിയാക്കുകയായിരുന്നു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ…

    Read More »
  • News

    വിജയിപ്പിച്ചാല്‍ സൗജന്യ വിദേശ യാത്ര ഓഫര്‍ ചെയ്തു; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്കെതിരെ കേസെടുത്ത് പൊലീസ്

    മലപ്പുറം തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍ സൗജന്യ വിദേശ യാത്ര ഓഫര്‍ ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിക്കെതിരെ കേസ്. തിരൂര്‍ എസ്എച്ച്ഒയ്ക്കാണ് അന്വേഷണ ചുമതല. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് എടുത്തത്. പ്രസംഗത്തില്‍ നേരത്തെ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. തവനൂരിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് സി പി ബാവ ഹാജിയുടെ പ്രഖ്യാപനം. പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്രയാണ് ബാവ ഹാജി ഓഫര്‍ ചെയ്തിരിക്കുന്നത്. വിഎസ് ജോയ്ക്ക് ഏറ്റവും കൂടുതല്‍ ലീഡ് നല്‍കുന്ന…

    Read More »
  • News

    ദേശീയപാതയില്‍ മലപ്പുറത്ത് ടോള്‍ പിരിവ് 30 മുതല്‍; 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ളവര്‍ക്ക് ഇളവ്

    പുതിയ ദേശീയപാത 66ല്‍ ഈ മാസം 30 മുതല്‍ മലപ്പുറം ജില്ലയില്‍ ടോള്‍ പിരിവ് തുടങ്ങും. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോള്‍പ്ലാസയുള്ളത്. വിശദവിവരങ്ങള്‍ അടുത്തദിവസം തന്നെ പ്രസിദ്ധീകരിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. കൂരിയാട്ട് തകര്‍ന്ന ഭാഗം തൂണുകളുപയോഗിച്ച് പുനര്‍നിര്‍മിക്കുന്ന പണി ഫെബ്രുവരി പകുതിയോടെ തീര്‍ക്കും. ടോള്‍ പ്‌ളാസയ്ക്ക് 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള സ്വകാര്യവാഹനങ്ങള്‍ക്ക് ടോള്‍നിരക്കില്‍ ഇളവുനല്‍കുമെന്നും ദേശീയപാതാ അധികൃതര്‍ അറിയിച്ചു. എത്രതവണ വേണമെങ്കിലും യാത്രചെയ്യാവുന്ന പാസിന് ഒരുമാസത്തേക്ക് മിക്കവാറും 340 രൂപയാവും നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ തുകയും 30-നുള്ളില്‍ തീരുമാനിക്കും. ഇത്തരം…

    Read More »
  • News

    മലപ്പുറം പൊന്നാനി സിപിഎമ്മിൽ വീണ്ടും സംഘർഷം; ഒരാൾക്ക് പരിക്കേറ്റു

    മലപ്പുറം പൊന്നാനി സിപിഎമ്മിൽ വീണ്ടും സംഘർഷം. എരമംഗലത്തെ സിപിഎം പ്രവർത്തകനെ വെളിയങ്കോട്ടെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. എരമംഗലം സ്വദേശി ഷബീറിനാണ് പരിക്കേറ്റത്. എരമംഗലം മൂക്കുതല ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ എരമംഗലം- വെളിയങ്കോട് സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണം. എരമംഗലം സ്കൂളിന് മുന്നിൽ വച്ച് ആയുധങ്ങളുമായി എത്തിയ വെളിയങ്കോട്ടെ ഒരു സംഘം സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നാണ് ഷബീറിന്റെ പരാതി. തലക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഷബീറിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലങ്ങളായി തുടരുന്ന പൊന്നാനി സിപിഎമ്മിലെ വിഭാഗീയത മൂക്കുതല…

    Read More »
  • News

    മലപ്പുറത്തെ പതിനാലുകാരിയുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്

    മലപ്പുറത്ത് പതിനാലുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുക. വ്യാഴാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് വാണിയമ്പലം തൊടികപുലം റെയിൽവേ സ്റ്റേഷന് സമീപത്തെ പുള്ളിപ്പാടം റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. ലൈംഗികമായി ഉപദ്രവിച്ചതിനു ശേഷം കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആൺസുഹൃത്ത്‌ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ ഇന്ന് തവനൂർ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കും. വ്യാഴാഴ്ച രാവിലെ രാവിലെ സ്കൂളിലേക്ക് പോയ…

    Read More »
  • News

    മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

    സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീനയാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വീട്ടില്‍ വെച്ച് കുഴഞ്ഞു വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണം.

    Read More »
  • News

    സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം: അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നു

    സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മലപ്പുറത്ത് കാട്ടാന അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നു. ഝാര്‍ഖണ്ഡ് സ്വദേശി ഷാരു(40) ആണ് മരിച്ചത്. രാവിലെ 9.10നാണ് സംഭവം. നിലമ്പൂര്‍ ചാലിയാര്‍ നദിക്ക് സമീപം വനപ്രദേശത്തോട് ചേര്‍ന്ന അരയാട് എസ്‌റ്റേറ്റില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണിത്. കാട്ടാനയെ കണ്ട് തൊഴിലാളികള്‍ ഓടി. ഓടുന്നതിനിടെ ഷാരുവിനെ പിന്തുടര്‍ന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ചവിട്ടേറ്റാണ് ഷാരുവിന് ജീവന്‍ നഷ്ടമായത്. ഈ പ്രദേശത്ത് ജനവാസമേഖലകളില്‍ കാട്ടാനയുടെ ശല്യം പതിവായുണ്ട്. പ്രദേശത്ത് നിന്ന് കാട്ടാനയെ തുരത്തുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍…

    Read More »
  • News

    പി.വി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്

    തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി.അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്. ഒതായിലെ വീട്ടിലാണ് ഇ ഡിയുടെ പരിശോധന നടക്കുന്നത്.ഇന്ന് ഏഴുമണിയോടെയാണ് ഇഡി സംഘം പരിശോധനക്ക് എത്തിയത്. അഞ്ച് വാഹനങ്ങളിലായി എത്തിയ സംഘമാണ് പരിശോധന നടത്തുന്നത്. അന്‍വര്‍ വീട്ടിലുണ്ടെന്നാണ് സൂചന.നേരത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനില്‍ നിന്ന് 12 കോടി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതില്‍ ഇഡി അന്വേഷണം നടത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് പുറത്ത് വരുന്ന വിവരം.

    Read More »
  • News

    സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം സ്വദേശിയായ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ചികിത്സയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. അമീബയും ഫങ്കസും ഒരു പോലെ ബാധിച്ച 17 വയസുള്ള വിദ്യാര്‍ത്ഥി പൂർണ രോഗ മുക്തി നേടി. ലോകത്ത് തന്നെ ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷപ്പെടുത്തുന്നത് ഇതാദ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്…

    Read More »
Back to top button