News
ചെയ്‌തതെല്ലാം ഫർസാനയോട് ഏറ്റുപറഞ്ഞു, അഫാന്റെ മൊഴി പുറത്ത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്‍റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു കൊലപാതകങ്ങൾ അറിയിച്ചു. കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റു പറഞ്ഞതിനു ശേഷം ഫർസാനയെ കൊന്നത്. പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പ്രതി ഏറ്റുപറഞ്ഞത്.
എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോൾ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. കടബാദ്ധ്യതയ്ക്ക് കാരണം അമ്മയാണെന്ന് സൽമാ ബീവി നിരന്തരം കുറ്റപ്പെടുത്തി. ഇത് സൽമാ ബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായി. ലത്തീഫിന്‍റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചില്ല. ലത്തീഫിന്‍റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പൊലീസിനോട് മൊഴി നൽകിയെന്നാണ് വിവരം.