KeralaNews

‘യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരുമിച്ച് നില്‍ക്കണം’; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി

യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ഇതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പുത്തന്‍കുരിശില്‍ മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഭകളെ ഒരുമിപ്പിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭകള്‍ ഒരുമിച്ച് നില്‍ക്കണം അതിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകും. സഭകള്‍ ഒന്നിച്ചായാല്‍ എന്തൊരു ശക്തിയായിരിക്കും അത്, ഇത് കേരളത്തിന്റെ മുഖഛായ തന്നെ മാറ്റും, അത് സംസ്ഥാനത്തിന് തന്നെ പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം പാത്രിയര്‍ക്കീസ് ബാവയുടെ സാന്നിധ്യത്തില്‍ വായിച്ചു. സഭാ തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു.

ശ്രേഷ്ഠ ബാവ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പുരസ്‌കാരം സിനിമാതാരം മമ്മൂട്ടിക്ക് സമ്മാനിച്ചു. പാത്രിയാര്‍ക്കീസ് ബാവയാണ് പുരസ്‌കാരം നല്‍കിയത്. എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കണമെന്നും അതിന് നമ്മള്‍ തന്നെ മുന്‍കയ്യെടുക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും സന്തോഷം തരുന്നത് സമാധാന ജീവിതമാണ്. ആരും കലഹിക്കാതെയുള്ള കാലം ഉണ്ടാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button