government
-
News
എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാൻ സർക്കാർ
എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും സർക്കാരിന്റെ ഐപാഡ്. 480 ഐപാഡുകൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. 256 GB 13 ഇഞ്ച് ഐപ്പാർഡ് പ്രോ 320 എണ്ണവും 11 ഇഞ്ച് ഐപാഡ് 160 എണ്ണവും ആണ് വാങ്ങുന്നത്. കെൽട്രോൺ വഴി ടെൻഡർ ക്ഷണിച്ചു. 6.71 കോടി രൂപ ചെലവഴിച്ചാണ് ഐ പാഡ് വിതരണം. മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്ലെറ്റുകൾ എന്നിവയുൾപ്പെടെ വാങ്ങുന്നതിനുള്ള ചെലവ് പരിധി സർക്കാർ അടുത്തിടെ 1.5 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി…
Read More » -
News
സ്വകാര്യവാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കാൻ അഞ്ച് മന്ത്രിമാർക്ക് കർശന വ്യവസ്ഥകളോടെ അനുമതി നൽകി സർക്കാർ
സ്വകാര്യവാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കാൻ അനുമതി തേടിയ അഞ്ച് മന്ത്രിമാർക്കും സർക്കാർ അനുമതി നൽകി. മന്ത്രി കെ.എം. ഷാജി സ്വകാര്യവാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് പൊതുഭരണവകുപ്പ് ഇതുസംബന്ധിച്ച വ്യക്തതയും ഉത്തരവും നൽകിയിരിക്കുന്നത്. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി.ഇ. അബ്ദുൽ ഗഫൂർ, പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവരുടെ അപേക്ഷകളിലാണ് സർക്കാർ തീരുമാനമെടുത്തത്. ഇതിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 3 സ്വകാര്യവാഹനങ്ങളിൽ ഔദ്യോഗിക നബർപ്ലേറ്റ് പതിച്ച് ഉപയോഗിക്കാൻ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഔദ്യോഗിക നമ്പർപ്ലേറ്റ് വെച്ച് വാഹനം ഉപയോഗിക്കാമെങ്കിലും ഇന്ധനച്ചെലവും അറ്റകുറ്റപ്പണി…
Read More » -
News
തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി
തൃശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. ഡിജിപിയാണ് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേര്‍ത്താണ് റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്. കുറ്റപത്രം തയ്യാറാക്കാനുള്ള അനുമതി തേടിയാണ് സര്‍ക്കാരിന് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മേധാവി റിപ്പോർട്ട് ഡിജിപിക്ക് നൽകിയിരുന്നു. രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു.
Read More » -
News
പിഎസ്സി പരീക്ഷാ ക്രമക്കേട്; ഹൈക്കോടതിയുടെ നിർണായക നീക്കം
ആസൂത്രണബോർഡ് പരീക്ഷ ക്രമക്കേടിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാരിന് കേസിൻ്റെ അടുത്ത നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പി എസ് സി ഹർജി നൽകിയെന്ന് കരുതി നടപടികൾ നിർത്തി വയ്ക്കേണ്ടതില്ല. കോടതി സ്റ്റേ അനുവദിച്ചിട്ടില്ല, പരിഗണനയിൽ മാത്രമാണെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. അതിനാൽ നിങ്ങൾക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ മറുപടി നൽകാൻ പിഎസ് സി ഇന്ന് കൂടുതൽ സമയം ചോദിച്ചു. കേസ് രണ്ട് ദിവസത്തിന് ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അതായത് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പച്ചക്കൊടിയാണ്…
Read More » -
News
മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെതിരെ വിജിലൻസ് അന്വേഷണം, ഗവർണറുടെ അനുമതി തേടാൻ സർക്കാർ
ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി തേടാൻ സർക്കാർ. ഗവർണർക്ക് റിപ്പോർട്ട് നൽകും. മുൻ മന്ത്രിയാണെന്നതിനാലാണ് ഗവർണറുടെ അനുമതി തേടുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വിജിലൻസ് അന്വേഷണത്തിനും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനുമുള്ള റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം സർക്കാരിന് കൈമാറിയിട്ടുണ്ട്. വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. മതിയായ ടെൻഡർ നടപടികളോ സുതാര്യതയോ പാലിക്കാതെയാണ് ‘റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി’യെ ലയണൽ…
Read More » -
News
മുഖ്യമന്ത്രിക്ക് എന്റെ വിമാനം ഉപയോഗിക്കാം; പകരമായി ഒന്നും ആവശ്യപ്പെടില്ലെന്ന് എംഎ യൂസഫലി
രാജ്യത്തിനോ സര്‍ക്കാരിനോ ഒരു ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. അതിന്റെ പേരില്‍ ആരുടെ കൈയില്‍ നിന്നും യാതൊരു ആനുകൂല്യവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവാദത്തില്‍ അഭിപ്രായം പറയാനില്ല. അതെല്ലാം രാഷ്ട്രീയമാണ്. അത് ഉണ്ടാക്കിയവര്‍ തന്നെ പരിഹാരം കാണട്ടെ- യൂസഫലി പറഞ്ഞു. എന്റെ കൈയില്‍ ഹെലികോപ്റ്റര്‍ ഉണ്ട്, എനിക്കു വിമാനവും ഉണ്ട്. അത് എല്ലാവര്ക്കും അറിയാം. രാജ്യത്തിനോ സര്‍ക്കാരിനോ…
Read More » -
Kerala
മാസപ്പടി കേസിൽ മെല്ലെപ്പോക്കില്ല; നിയമോപദേശം അനുസരിച്ച് സർക്കാർ പ്രവർത്തിക്കുമെന്ന് ചെന്നിത്തല
മാസപ്പടി കേസിൽ സർക്കാർ മെല്ലെപ്പോക്ക് ഇല്ലെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. വിഷയത്തിൽ നേരത്തെ പല കാര്യങ്ങളിലും അവ്യക്തത ഉണ്ടായിരുന്നുവെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്ന കാര്യങ്ങളെല്ലാം അതേപടി സർക്കാരിന് നടപ്പാക്കാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു. ലഭിക്കുന്ന നിയമോപദേശം അനുസരിച്ചായിരിക്കും സർക്കാർ മുന്നോട്ടുപോകുകയെന്നും വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമർശനങ്ങൾക്കും…
Read More » -
News
കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങാൻ ഇനി എംഎൽഎ ഫണ്ടും; പ്രത്യേകാനുമതി നൽകി സർക്കാർ ഉത്തരവ്
കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം. ഉത്തരവ് അനുസരിച്ച് ഒരു നിയമസഭാ മണ്ഡലത്തിൽ പരമാവധി മൂന്ന് ബസുകൾ വരെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങാൻ അനുവാദമുണ്ട്. ഈ ബസുകൾ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ യാത്രാവശ്യങ്ങൾക്കായിരിക്കും സർവീസുകളിൽ ആദ്യ മുൻഗണന നൽകുക. വാങ്ങാൻ ഉദ്ദേശിക്കുന്ന ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം, ഇന്ധന വിഭാഗം എന്നിവ കെഎസ്ആർടിസി ചെയർമാൻ ആൻഡ്…
Read More » -
News
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം ; എഫ്സിആര്‍എ അടക്കം 6 ബില്ലുകള്‍ അവതരിപ്പിക്കാൻ സർക്കാർ
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ്സിആര്‍എ നിയമഭേദഗതിയടക്കം 6 ബില്ലുകള്‍ ഈ സമ്മേളന കാലത്ത് അവതരിപ്പിക്കും. വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ തടവ് ശിക്ഷ ഉറപ്പ് വരുത്തുന്ന ബില്ല് ഇന്ന് രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിക്കും. പ്രതിപക്ഷത്തെ ഭിന്നതക്കിടെ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ സഖ്യം യോഗം ഇന്ന് രാവിലെ ചേരും. അയോധ്യ, നീറ്റ് ക്രമക്കേടടക്കം വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ സമ്മേളനത്തിൽ ഉറപ്പാക്കാനുള്ള നീക്കം ബിജെപി ഇനിയും ഉപേക്ഷിച്ചിട്ടില്ല. അതേസമയം, കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ…
Read More » -
News
‘ആര് സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം’; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍
കാപ്പാ തടവുകാരനായി ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സംസ്ഥാന സർക്കാർ. കാപ്പാ തടവിൽ നിന്ന് ഇടക്കാലമോചനം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞക്കുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും ചട്ടപ്രകാരം സത്യപ്രതിജ്ഞ തടസ്സം ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സുഗതന് ജയിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് സർക്കാറിനോട് കഴിഞ്ഞ ദിവസം കോടതി ആരാഞ്ഞിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ തിങ്കളാഴ്ച…
Read More »