Chief Minister

  • News

    സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

    സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഴയുടെ കുറവുമൂലം ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത്. ഇത് ആഭ്യന്തര വൈദ്യുത ഉത്പാദനം കുറയാൻ ഇടയാക്കിയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വൈകുന്നേരം ഏഴ് മണി മുതൽ 12 മണി വരെയുള്ള പീക്ക് സമയങ്ങളിൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ മുൻകൂട്ടി പൊതുജനങ്ങളെ അറിയിക്കുന്നതിനായി കെ.എസ്.ഇ.ബിക്ക് ആവശ്യമായ കർശന…

    Read More »
  • News

    മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ മുഖ്യമന്ത്രി

    മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കായിക വകുപ്പ് റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവമുള്ളതായതിനാൽ വകുപ്പുതല അന്വേഷണത്തിൽ ഒതുങ്ങില്ല. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിൻ്റെ ചുമതല നൽകുക. റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തിരെഞ്ഞെടുത്തത് എങ്ങനെ?, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നതെങ്ങനെ?, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ സർക്കാർ അനുമതിക്കും ഉത്തരവുകൾക്കും പിന്നിലെന്ത്?, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ, എല്ലാ സർക്കാർ രേഖകളും ബാങ്ക്…

    Read More »
  • News

    മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് കമന്‍റ്, ബേപ്പൂർ സ്വദേശി നിതിൻ അറസ്റ്റിൽ

    മുഖ്യമന്ത്രി വിഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്ക് കമന്‍റിട്ട യുവാവ് അറസ്റ്റിൽ. കോഴിക്കോട് ബേപ്പൂർ സ്വദേശി നിതിൻ കക്കേടത്തിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു നിതിന്‍റെ കമന്‍റ്. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം നൽകിയ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. പൊതു സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ കമന്‍റിട്ടുവെന്നാണ് എഫ്ഐആറിൽ ഉള്ളത്. കോഴിക്കോട് സൈബർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

    Read More »
  • News

    മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

    സംസ്ഥാനത്തെ മഴക്കെടുതിയില്‍ വിവിധ മേഖലകളിൽ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളം കയറിയ വീടുകളിലുള്ളവർക്ക് അടിയന്തരമായി 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂർണമായും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 6 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1882 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം സംഭവിച്ചെന്നും അതിനായി 6.44 കോടിരൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍…

    Read More »
  • News

    ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഗുരുതര വീഴ്ച; മുഖ്യമന്ത്രി

    ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായത്. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാന്‍സലര്‍മാരുടെ അന്തസിനും നിരക്കാത്തതാണെന്നും വി ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍എസ്എസ് നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും…

    Read More »
  • News

    വി ഡി സതീശനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പ്രതിഷേധം ഉയരും’; ഹൈക്കമാൻഡിനോട് സുധീരൻ

    കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചകള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാവ് എ കെ ആന്റണി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരന്‍, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംപിയായ കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയാണ്, കൂടുതല്‍ വിശദമായ വിശകലനം നടത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ആന്റണി, സുധീരന്‍, മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെല്ലാം ജനവികാരം കൂടി പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. സുധീരനും മുരളീധരനും വി ഡി സതീശനെയാണ് പിന്തുണച്ചത്.…

    Read More »
  • News

    രംഗസ്വാമിക്ക് തുടര്‍ച്ചയായ രണ്ടാമൂഴം; പുതുച്ചേരിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു

    പുതുച്ചേരിയില്‍ എന്‍ രംഗസ്വാമിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രി പദത്തില്‍ രംഗസ്വാമിയുടേത് തുടര്‍ച്ചയായ രണ്ടാമൂഴമാണ്. ബിജെപി എംഎല്‍എ എ നമശിവായം, എഐഎന്‍ആര്‍സി എംഎല്‍എ മല്ലാടി കൃഷ്ണ റാവു എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. പുതുച്ചേരി ലോക് നിവാസില്‍ നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കെ കൈലാസനാഥന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. പുതുച്ചേരി മുഖ്യമന്ത്രിയായി അഞ്ചാം തവണയാണ് രംഗസ്വാമി ചുമതലയേല്‍ക്കുന്നത്. ഇതു റെക്കോര്‍ഡാണ്. പുതുച്ചേരി നിയമസഭയിൽ രംഗസ്വാമിയുടെ ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസിന് 12 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് നാല് എംഎല്‍എമാരുണ്ട്. എഐഎഡിഎംകെ,…

    Read More »
  • News

    മുഖ്യമന്ത്രി ചർച്ചകൾ അനന്തമായി നീളുന്നു : മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത്

    മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ അനന്തമായി നീളുന്നതിനിടെ, മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് ചേരും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ രാവിലെ 10ന് നടക്കുന്ന യോഗത്തിൽ 8 ഉന്നത നേതാക്കൾ പങ്കെടുക്കും. ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതും ചർച്ചയാകും. 102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. യുഡിഎഫ് വിജയത്തിന് ചുക്കാൻ പിടിച്ച വിഡി…

    Read More »
  • News

    മുഖ്യമന്ത്രി ചർച്ചകൾ ; AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും

    കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നു. AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും. മുതിർന്ന നേതാക്കളായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരെ നേരില്‍ക്കണ്ട് അഭിപ്രായം തേടും. നാളെ കോണ്‍ഗ്രസ് നിയസമഭാ കക്ഷി യോഗവും ചേരുന്നുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍,എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി പെരുമ്പാവൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു.രമേശ് ചെന്നിത്തലയും വി ഡി സതീശനും ചർച്ചകൾക്കായി ഡൽഹിക്ക് തിരിച്ചു.ഇന്ന് ഡൽഹിയിലെത്തി മല്ലികാർജുന…

    Read More »
  • News

    മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ ; സർക്കാർ രൂപീകരണത്തിൽ എഐസിസി കൂടിയാലോചന ഇന്ന്

    കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. അതേസയമം, മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എംഎൽഎമാരുടെ…

    Read More »
Back to top button