KeralaNews

ആലുവയിലെ ഹാലോവിന്‍ ലഹരി പാര്‍ട്ടി: ആസൂത്രണം ചെയ്ത 24 കാരിയെ ചോദ്യം ചെയ്യാന്‍ പൊലീസ്

ഹാലോവിന്‍ ലഹരി പാര്‍ട്ടി ആസൂത്രണം ചെയ്ത 24 കാരിയെ ചോദ്യം ചെയ്യാന്‍ പൊലീസ്. എറണാകുളം സ്വദേശിയായ യുവതി, അറസ്റ്റിലായ അലക്‌സിന്റെ അടുത്ത സുഹൃത്താണ്. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു. അലക്്‌സിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അലക്സും യുവതിയും ചേര്‍ന്നാണ് ഹാലോവിന്‍ പാര്‍ട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഹാലോവിന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംമെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. പാര്‍ട്ടി നടന്ന റിസോര്‍ട്ടിലെ ജീവനക്കാരുടെ മൊഴിയെടുത്തു.

മൂക്കിന്‍ തുമ്പില്‍ നടന്ന ഹലാവീന്‍ പാര്‍ട്ടിയെക്കുറിച്ച് ആലുവ പൊലീസ് അറിഞ്ഞിരുന്നില്ല. വിവാദമായതോടെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇവരെ ചോദ്യം ചെയ്യും. പ്രായപൂര്‍ത്തിയാകത വിദ്യാര്‍ഥികള്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ മദ്യം എത്തിച്ച്ആരെന്ന് കണ്ടെത്തണം. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം നടത്തും. പാര്‍ട്ടി നടന്ന ആലുവയിലെ റിസോര്‍ട്ടിന് നോട്ടീസ് നല്‍കും. ഏത് സാഹചര്യത്തിലാണ് പാര്‍ട്ടി നടന്നത് വ്യക്തമാക്കേണ്ടി വരും. പൊലീസിനെ പാര്‍ട്ടിയുടെ അറിയിച്ചിരുന്നില്ല. കെയര്‍ ടേക്കറുടെ മൊഴിയെടുത്തു. വിദ്യാര്‍ഥികള്‍ക്ക് മദ്യവിളമ്പിയതില്‍ എക്‌സൈസും അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button