aluva

  • News

    ആറുമാസം പ്രായമുളള കുട്ടിക്ക് മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്ന് പരാതി; ആലുവയിൽ ഡോക്ടര്‍ക്കെതിരെ കേസ്

    ആറുമാസം പ്രായമുളള കുട്ടിക്ക് മരുന്ന് ഓവര്‍ഡോസ് ആയി നല്‍കിയെന്ന പരാതിയിൽ ഡോക്ടര്‍ക്കെതിരെ കേസ്. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ഹബ്‌ന റുബ്ഷിയക്കെതിരെയാണ് കേസ്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ആലുവ പൊലീസ് കേസെടുത്തത്. ഇമ്മ്യൂണൈസേഷന്‍ വാക്‌സിന്‍ കുത്തിവെപ്പ് എടുത്തപ്പോള്‍ മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്നാണ് പരാതി. തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി എന്നാണ് മാതാപിതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നത്. കുഞ്ഞ് അപകടാവസ്ഥ തരണം ചെയ്തതിന് ശേഷമാണ് മാതാപിതാക്കള്‍ ആലുവ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്.

    Read More »
  • News

    കൊടും ചൂടിൽ നിന്ന് ആശ്വാസം ; വേനൽമഴ എത്തി, ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി

    കൊടും ചൂടിൽ വെന്തുരുകിയ കൊച്ചിക്ക് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴയെത്തി. ശക്തമായ കാറ്റിമൊപ്പമെത്തിയ മഴയിൽ ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി. ശക്തമായ കാറ്റിൽ മരങ്ങൾ വീണതിനെത്തുടർന്ന് ചില പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ഒരു മണിക്കൂറിലധികം സമയം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്ത് പെയ്തു. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത മഴ ചൂടിന് വലിയ ശമനമാണ് നൽകിയത്. അതിനിടെ സംസ്ഥാനത്ത് 22 -ാം തിയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…

    Read More »
  • News

    ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശി പിടിയിൽ

    നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനിടെ തുടര്‍ന്ന് വീട്ടുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുടുംബം നല്‍കിയ പരാതിയില്‍ ആലുവ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പൊലീസില്‍…

    Read More »
  • News

    ദസറ, ദീപാവലി; ബം​ഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

    ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബം​ഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഇന്ന്, 11, 18 തീയതികളിൽ വൈകീട്ട് 3 മണിക്ക് ബം​ഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06219) അടുത്ത ദിവസം രാവിലെ 6.20നു കൊല്ലത്തെത്തും. മടക്ക ട്രെയിൻ (06220) നാളെ, 12, 19 തീയതികളിൽ രാവിലെ 10.45നു കൊല്ലത്തു നിന്നു പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30നു എസ്എംവിടിയിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുണ്ട്.

    Read More »
  • News

    ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം

    ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം. പ്രതി അസ്ഫാക്ക് ആലത്തിനാണ് മര്‍ദനമേറ്റത്. സഹതടവുകാരനായ രഹിലാല്‍ രഘുവാണ് മര്‍ദ്ദിച്ചത്. നീ കൊലപാതക കേസിലെ പ്രതിയാണെന്ന് പറഞ്ഞ് കയ്യില്‍ ഉണ്ടായിരുന്ന സ്പൂണ്‍ ഉപയോഗിച്ച് തലയിലും മൂക്കിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ച കേസിലെ പ്രതിയാണ് അസ്ഫാക്ക് ആലം. ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. ജൂലൈ 28നായിരുന്നു അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ…

    Read More »
  • News

    തിരുവാങ്കുളത്തെ നാല് വയസുകാരിയുടെ കൊലപാതകം: അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്

    എറണാകുളം ആലുവയില്‍ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്. പല കാര്യങ്ങളിലും ഇവര്‍ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. സ്വന്തം മക്കളുടെ കാര്യം പോലും സ്വയമേ ചെയ്യാന്‍ കഴിയാത്ത ഒരു അമ്മയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. അതിനാല്‍ തന്നെ അച്ഛന്റെ കുടുംബം കുട്ടികളെ പൂര്‍ണമായും ഏറ്റെടുത്ത് നോക്കിയതില്‍ ഒരു ബുദ്ധിമുട്ട് ഇവര്‍ക്കുണ്ടായിരുന്നു. താന്‍ ആ കുടുംബത്തില്‍ എന്ന തോന്നലും ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം, മുന്‍പും മക്കളെ കൊലപ്പെടുത്താന്‍ അമ്മ ശ്രമിച്ചെന്ന മൊഴികളും അന്വേഷണം സംഘം തള്ളി. മകള്‍ പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത അറിഞ്ഞ അമ്മ…

    Read More »
Back to top button