KeralaNews

കേരളത്തിൽ കിട്ടിയത് വലിയ സ്വീകാര്യത, രണ്ട് സർക്കാരുമായി പ്രവർത്തിക്കാൻ കഴിഞ്ഞു: രാജേന്ദ്ര അർലേക്കർ

കേരളത്തിൽ വലിയ സ്വീകാര്യതയാണ് കിട്ടിയതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
കേരള ​ഗവർണർ പദവിയിൽ അവസാനത്തെ ഔദ്യോ​ഗിക പരിപാടിക്ക് ശേഷം ലോക്ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ കാലഘട്ടമാണ് കേരളത്തിൽ പിന്നിട്ടത്.

സർക്കാരും ജനങ്ങളും പലഘട്ടങ്ങളിൽ സഹകരിച്ച കാരണമാണ് നന്നായി പ്രവർത്തിക്കാനായത്. ​രണ്ട് സർക്കാർ കാലഘട്ടങ്ങളിലും നല്ല ബന്ധം പുലർത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്തതിനും അർലേക്കർ നന്ദി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്നത് ആശയ ഭിന്നതകൾ മാത്രമാണെന്നും അത് വിവാദങ്ങളല്ലെന്നും ​ഗവർണർ പറഞ്ഞു.

ഭരണ കാലയളവിൽ രണ്ട് സർക്കാരുമായി പ്രവർത്തിക്കാൻ കഴിഞ്ഞു. നല്ല ബന്ധമായിരുന്നു. രണ്ട് സർക്കാരിനോടും നന്ദി പറയുന്നു. മാധ്യമങ്ങളോടും നന്ദി. ഉത്തരം വേണ്ട കാര്യങ്ങളിൽ തൻ്റെ ഭാഗം ജനങ്ങളോട് പറയാൻ ചോദ്യങ്ങൾ ചോദിച്ചു. ഒരുപാട് പ്രശ്നങ്ങൾ ഇല്ലാതെ കാലയളവ് പൂർത്തിയാക്കാൻ കഴിഞ്ഞു. രണ്ട് അഭിപ്രായം ഉണ്ടാകും. അതിനർത്ഥം വിവാദമല്ല. ചില മന്ത്രിമാർ ഞാൻ പറയുന്നത് അംഗീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button