KeralaNews

എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ച്; പ്രവർത്തകർക്കെതിരെ നടപടി തുടങ്ങി പൊലീസ്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടപടി തുടങ്ങി പൊലീസ്. ഒരു എസ്എഫ്ഐ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോവളത്ത് മനേഷിന്റെ മാതാപിതാക്കൾ നടത്തുന്ന കടയിൽ നിന്നാണ് ഇയാളെ ബലംപ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാത്ത പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.പ്രതിഷേധ മാർച്ചിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. എസ്എഫ്ഐയുടെ സംസ്ഥാന ഭാരവാഹികളായ ശിവപ്രസാദ്, സഞ്ജീവ് അടക്കമുള്ള 30 പ്രവർത്തകർക്ക് എതിരെയും കണ്ടാലറിയാവുന്ന 200 ഓളം പ്രവർത്തകർക്കെതിരെയുമാണ് പൊലീസ് കേസ്. രണ്ട് എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി പാടിയതിനെതിരെ നടത്തിയ പ്രതിഷേധത്തിൽ പൊലീസ് പ്രകോപനം ഇല്ലാതെ അക്രമം അഴിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ആയിരുന്നു എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ച്. പ്രതിഷേധത്തിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവന് അടക്കം പരുക്കേറ്റിരുന്നു. ലാത്തിക്ക് നെഞ്ചിൽ അടിയേറ്റ സഞ്ജീവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് നരനായാട്ടിനെതിരെ കോടതിയെയും പൊലീസ് കംപ്ലൈന്റ്റ് അതോറിറ്റിയെയും എസ്എഫ്ഐ സമീപിക്കും. സർക്കാരിന്റെയും പൊലീസിന്റെയും സമീപനത്തിനെതിരെ സിപിഐഎമ്മും രംഗത്ത് വന്നിട്ടുണ്ട്.വിദ്യാർഥികൾക്ക് നേരെയുള്ള നരവേട്ട അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടിവരും എന്ന മുന്നറിയിപ്പ് പ്രതിപക്ഷ നേതാവ് നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button