SFI Protest

  • News

    എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ച്; പ്രവർത്തകർക്കെതിരെ നടപടി തുടങ്ങി പൊലീസ്

    തിരുവനന്തപുരം: കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടപടി തുടങ്ങി പൊലീസ്. ഒരു എസ്എഫ്ഐ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോവളത്ത് മനേഷിന്റെ മാതാപിതാക്കൾ നടത്തുന്ന കടയിൽ നിന്നാണ് ഇയാളെ ബലംപ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാത്ത പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.പ്രതിഷേധ മാർച്ചിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്…

    Read More »
  • News

    കാലടി സംസ്കൃത സർവകലാശാല വിസിക്ക് എതിരായ പ്രതിഷേധം; വിദ്യാത്ഥികൾക്ക് തിരിച്ചടി

    കാലടി സംസ്കൃത സർവകലാശാല വിസിക്ക് എതിരായ പ്രതിഷേധത്തിൽ വിദ്യാത്ഥികൾക്ക് തിരിച്ചടി. 14 എസ്എഫ്ഐ പ്രവത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം നടത്തിയത്. തന്നെ വിദ്യാർഥികൾ കയ്യേറ്റം ചെയ്തെന്ന് കാട്ടി താത്കാലിക വിസി സിസി തോമസ് തന്നെ നേരിട്ട് പരാതി നൽകുകയായിരുന്നു. സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഡി ജി പിയെ നേരിട്ട് വിളിപ്പിച്ച് ശക്തമായ നടപടിക്ക് ഗവർണർ നിർദേശം…

    Read More »
  • News

    സിജെപി പ്രതിഷേധത്തിലെ പൊലീസ് അതിക്രമം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

    സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. നാളെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് എസ്എഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കും. വെള്ളിയാഴ്ച സ്കൂളുകളിലും കോളേജുകളിലും പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്ക് മെലഡി മിഠായി നൽകി പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു. അതിനിടെ, നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സോനം വാങ്ചുകിനോട് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ അഭ്യര്‍ത്ഥിച്ചു. ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ നിന്ന് പുറത്തുവിട്ട വീഡിയോയിലാണ് അഭ്യര്‍ത്ഥന. 24 ദിവസമായി തുടരുന്ന നിരാഹാര…

    Read More »
  • News

    ജാതി അധിക്ഷേപ പരാതി ; വിസിയെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ, പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

    കേരള സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. സെനറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ വൈസ്ചാന്‍സിലറുടെ വാഹനം എസ്എഫ്ഐ പ്രവര്‍ത്തകർ തടഞ്ഞതോടെയാണ് സംഘര്‍ഷ സാഹചര്യമുണ്ടായിത്. വിസിയെ പുറത്തേക്ക് പോകാൻ അനുവദിക്കാതെ തടഞ്ഞിരിക്കുകയാണ് പ്രവര്‍ത്തകര്‍. സര്‍വകലാശാലയില്‍ തൊട്ട് മുന്‍പ് നടന്ന സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. ജാതി അധിക്ഷേപ പരാതിയിൽ. ആരോപണ വിധേയനായ സംസ്കൃതവിഭാഗം മേധാവിക്കെതിരെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത്. കേരള സെനറ്റ് യോഗത്തിൽ സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷംമാണ് കേരള സർവകലാശാല സെനറ്റ്…

    Read More »
Back to top button