
സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു ഓപ്പണ്‍ പോര്‍ട്ടല്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്. ഓരോ വകുപ്പിന്റെയും നൂറു ദിവസത്തെ പദ്ധതികള്‍, അതിന്റെ പുരോഗതി തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടിയാണിത്. നൂറുദിന പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും പ്രോഗ്രാം മാനേജ്മെന്റ് കോര്‍ഡിനേഷനുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നൂറുദിന പരിപാടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 19 മന്ത്രിമാരുമായും അവരുടെ വകുപ്പുകളുമായി ചര്‍ച്ച നടത്തി. പദ്ധതികള്‍ നടപ്പാക്കുന്നതിനു വേണ്ടി വിവിധ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ പദ്ധതികളുടെയും പദ്ധതി നടത്തിപ്പിന്റെ പുരോഗതി പ്രത്യേക കളര്‍ കോഡിലൂടെയാണ് സജ്ജീകരിച്ചിട്ടുള്ളത്.
പൂര്‍ണമായോ, 80 ശതമാനത്തിന് മുകളിലോ നടപ്പാക്കിയാല്‍ പച്ച കളറാണ്. 50 നും 70 നും ഇടയിലാണ് പൂര്‍ത്തീകരിക്കുന്നതെങ്കില്‍ അതിന് ഓറഞ്ച് കളറാണ് നല്‍കിയിട്ടുള്ളത്. കാര്യമായിട്ട് പദ്ധതി തുടങ്ങിയിട്ടില്ലെങ്കില്‍, അതിന് ചുവപ്പ് കളറായിരിക്കും. പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടേയും നിരീക്ഷണത്തിന് വിധേയമായിട്ടാണ് നൂറുദിന പ്രോജക്ട് നടപ്പാക്കുന്നത്.



