KeralaNews

ബേപ്പൂരിൽ 82,000 ത്തിലധികം വോട്ടുകൾ വാങ്ങി വിജയിക്കും; പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് പി എ മുഹമ്മദ് റിയാസ്. ബേപ്പൂർ മണ്ഡലത്തിൽ 2021 ലെ സർവകാല റെക്കോർഡ് വോട്ടായ 82,000 ത്തിൽ അധിക വോട്ടുകൾ നേടി മികച്ച വിജയം നേടും. കോഴിക്കോട് ജില്ലയിൽ ഉൾപ്പടെ എൽഡിഎഫിന് അനുകൂലമാണെന്നും പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

മിക്ക ജില്ലകളിലെയും സ്ട്രോങ്ങ് റൂമുകൾ തുറന്നു കഴിഞ്ഞു. വോട്ടെണ്ണൽ എട്ട് മണി മുതൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടര മണിയോടുകൂടി ആദ്യ ഫല സൂചനകൾ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം, മലപ്പുറത്ത് സ്ട്രോങ്ങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. കാരണം അറിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിചിത്ര മറുപടി. സ്‌ട്രോങ് നേരത്തെ തുറന്നെന്ന UDF ആക്ഷേപം നിലനിൽക്കെയാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button