
മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ്യു പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് തലശേരി കോടതി പരിഗണിക്കും. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ഉൾപ്പടെ അഞ്ചുപേരാണ് റിമാൻഡിലുളളത്. വധശ്രമം ഉൾപ്പടെയുളള 9 വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രതികളെ കഴിഞ്ഞ ദിവസം റെയിൽവേസ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
നേരത്തെ അഞ്ചുപേരുടെയും ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു. പ്രതികൾ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നാണ് പ്രതിഭാഗം വാദം. കഴിഞ്ഞ എട്ടാം തീയതി പരിഗണിച്ച കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.



