KeralaNews

എസ്‌ഐആര്‍ കരട് പട്ടിക: നിശാക്യാമ്പുമായി കോണ്‍ഗ്രസ്

എസ്‌ഐആര്‍ കരട് പട്ടിക പരിശോധിക്കാന്‍ കോണ്‍ഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്. കരട് പട്ടികയിലെ പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്. വൈകീട്ട് അഞ്ച് മണി മുതല്‍ മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന.

പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്‌നങ്ങളുണ്ടെന്നാണ് പാര്‍ട്ടിയുടെ പരാതി. അതിനിടെ വെള്ളിയാഴ്ച വരെ പേരു ചേര്‍ക്കാന്‍ 41,841 പേരും 8,780 പ്രവാസികളും അപേക്ഷ നല്‍കിയിട്ടുണ്ട്.

അതേസമയം, എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും. ഉന്നതികള്‍,മലയോര-തീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ അങ്കണവാടി, ആശ വര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button