KeralaNews

പേരിനൊപ്പം ബിജെപി: ഗവർണർ ഓം പ്രകാശ് മാഥൂറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി SFI

ഗവർണർ ഓം പ്രകാശ് മാഥൂറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി എസ്എഫ്ഐ. ഇൻസ്റ്റഗ്രാം പേജിലെ പേരിനൊപ്പം ബിജെപി എന്ന് ചേർത്തതിനാണ് പരാതി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനാണ് പരാതി നൽകിയത്. ഇ-മെയിൽ മുഖേനെയാണ് രാഷ്ട്രപതിക്ക് പരാതി കൈമാറിയത്. 2026 ഒക്ടോബർ 23 ന് ആണ് ഓംപ്രകാശ് കേരളത്തിന്റെ പുതിയ ​ഗവർണറായി ചുമതലയേറ്റത്.

ഗവർണർ പദവി ഒരു ഭരണഘടനാപരമായ നിഷ്പക്ഷ പദവിയാണെന്നും, അത്തരമൊരു സ്ഥാനത്തിരിക്കുന്ന വ്യക്തി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് ഉപയോഗിക്കുന്നത് അനൗചിത്യമാണെന്നുമാണ് പ്രധാന വിമർശനം. ആർലേക്കറിന് പകരം കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റ ഓം പ്രകാശ് മാഥൂർ മുൻപ് ആർഎസ്എസ് പ്രചാരകനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായിരുന്നു. ഗവർണറായി ചുമതലയേറ്റതിനു ശേഷവും ഇൻസ്റ്റഗ്രാം ഐഡിയിൽ മാറ്റം വരുത്താത്തതാണ് ചർച്ചകൾക്ക് വഴിവെച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button